Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:32 am

Menu

Published on October 16, 2013 at 1:41 pm

വീട്ടുവൈദ്യം

home-remedies-for-diseases

പനി എന്ന രോഗത്തെ ഇന്ന് സര്‍വ്വസാധാരണമാക്കി മാറ്റിയിരിക്കുന്നു. കഠിനമായ ശരീരവേദന , വിശപ്പില്ലായ്മ എന്നിവയുടെ അകമ്പടിയോടെയാണ് പലപ്പോഴും പനി ബാധിക്കുന്നത്. പനികളില്‍ നിന്ന് രക്ഷ തേടി ആശുപത്രികളിലേക്ക് ഓടുന്നതിന് മുന്‍പ് മുത്തശ്ശിമാര്‍ നമുക്ക് പറഞ്ഞു തന്നതും ജീവിതപ്പാച്ചിലുകള്‍ക്കിടയില്‍ നാം മറന്നുപോയതുമായ ചില ഔഷധപ്രയോഗങ്ങള്‍ ഓര്‍ത്തെടുക്കുന്നത് പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ വളരെ എളുപ്പം രോഗശാന്തിയേകും.

ജലദോഷപ്പനി

• ഒരു പിടി തുളസിയിലയും കുരുമുളകും ചേര്‍ത്ത് കഷായമുണ്ടാക്കി ഒരാഴ്ച കഴിക്കുന്നത്
ജലദോഷത്തെ അകറ്റും.
• ചെറുനാരങ്ങാനീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
• ഒരാഴ്ച തുടര്‍ച്ചയായി മൂന്ന് നേരം വീതം ഒരു ‍ടീസ്പൂണ്‍ നാടന്‍ മ‍ഞ്ഞള്‍പ്പൊടി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് കഴിക്കുക.
• ആടലോടകത്തിന്‍റെ ഇല 15 മിനിറ്റോളം ചൂടുവെള്ളത്തില്‍ ഇട്ടുവെച്ച ശേഷം പിഴിഞ്ഞ് നീര് എടുക്കുക. അത് രണ്ട് നേരം
വീതം മൂന്നു ദിവസം തുടര്‍ച്ചയായി കഴിക്കുന്നത് പനി ഇല്ലാതാക്കും.

കഫത്തോടു കൂടിയ ചുമ

• ഓരോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേനും ചേര്‍ത്ത് കഴിക്കാം.
• ചുക്ക് , തിപ്പലി , കുരുമുളക്, എന്നിവ തുല്യ അളവില്‍ പൊടിച്ചെടുത്ത് തേന്‍ ചേര്‍ത്ത് സൂക്ഷിക്കുക.
ഇടയ്ക്കിടെ ഇത് അലിയിച്ചിറക്കാം.

വരണ്ട ചുമ

• ആടലോടകത്തിന്‍റെ ഇല അരച്ച് കുഴമ്പാക്കിയത് (ഒരു ടീസ്പൂണ്‍ ) ഇഞ്ചിനീരില്‍ (അര സ്പൂണ്‍ )
ചേര്‍ത്ത് മൂന്ന് നേരം വീതം ഒരാഴ്ച കഴിക്കാം.

ഇടവിട്ടുള്ള പനി

• തേനില്‍ കടുക്ക പൊടിച്ചത് ചേര്‍ത്തു കഴിക്കാം.
• തുളസിനീരില്‍ കുരുമുളക് പൊടിച്ചത് ചേര്‍ത്ത് കഴിക്കാം.
• ചിറ്റമൃത് , മുത്തങ്ങ , കടുക്ക എന്നിവ കഷായം വെച്ച് തേനും ചേര്‍ത്ത് സേവിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News