Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 2:44 am

Menu

Published on June 27, 2018 at 3:16 pm

ഈ മരുന്നുകൾക്ക് മുമ്പിൽ പല്ലുവേദന ഒരു പ്രശ്നമേ അല്ല !!

home-remedies-for-tooth-pain

മറ്റു വേദനകളെ പോലെ അല്ല പല്ലുവേദന. ചെറിയതോതിൽ ആണെങ്കിൽ അതിനെ കൊണ്ടുനടക്കുന്നവർ ഒരുപാട് കഷ്ടപ്പെടേണ്ടി വരാറുണ്ട്. വേദന സംഹാരി ഗുളികകൾ സ്ഥിരമായി കഴിക്കുന്നത് ശരീരസ്ഥിലെ മറ്റു പല അവയവങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നിരിക്കെ പല്ലുവേദനക്കായി ചില മരുന്നുകൾ നമ്മുടെ വീടുകളിൽ തന്നെ ഉണ്ട്.

മറ്റു പാർശ്വ ഫലങ്ങൾ ഇല്ലാത്ത ഇത്തരം ചെറിയ വീട്ടുവൈദ്യത്തിലൂടെ പല്ല് വേദനക്ക് ഇനി നിഷമങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം കാണാം. വീട്ടിലെ ഈ നാല് കാര്യങ്ങൾ ഉപയോ​ഗിച്ച് പെട്ടെന്ന് തന്നെ പല്ല് വേദന മാറ്റാനാകും.

1. ​ഗ്രാമ്പ്

പല്ല് വേദന മാറാൻ ഏറ്റവും ഉത്തമമാണ് ​ഗ്രാമ്പ്.മിക്ക വീടുകളിലും ​ഗ്രാമ്പ് ഉണ്ടാകുമല്ലോ. ഒന്നെങ്കിൽ ​ഗ്രാമ്പ് ചതച്ച് അരച്ച് വേദനയുള്ള പല്ലിന്റെ അടിയിൽ വയ്ക്കുക.അല്ലെങ്കിൽ ഒരു സ്പൂൺ വെളിച്ചെണ്ണയും ​ഗ്രാമ്പ് പൊടിച്ചതും ചേർത്ത് വേദനയുള്ള പല്ലിൽ പുരട്ടുന്നതും നല്ലതാണ്.

2. എെസ്

പല്ല് വേദന പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഐസ്. പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ മതി. ഇത് പല്ല് വേദനയെ പരിഹരിക്കുന്നു.

3. കര്‍പ്പൂരതുളസി ചായ

കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് ഒന്ന്. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്.

4. ബേക്കിം​ഗ് സോഡ

പല്ല് വേദനയുള്ള സമയം ടൂത്ത് പേസ്റ്റിൽ അൽപം ബേക്കിം​ഗ് സോഡ കൂടി ചേർത്ത് പല്ല് തേയ്ക്കുന്നത് പല്ല് വേദന ശമിക്കാൻ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News