Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:44 am

Menu

Published on August 30, 2013 at 10:04 am

ഓണം കഴിഞ്ഞാല്‍ പിന്നെ ഹോട്ടല്‍ തുറക്കില്ല.

hotel-to-be-closed-for-indefinitely-after-onam

കൊച്ചി:ഓണം കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടും എന്നാ ഭീഷണിയുമായി ഹോട്ടല്‍ ഉടമകള്‍ രംഗത്ത്.അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് ഓണം കഴിഞ്ഞ് ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്റോറന്റ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. വില വര്‍ദ്ധനയെത്തുടര്‍ന്ന് ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും, ഓണക്കാലത്ത് ഹോട്ടലുകള്‍ അടച്ചാല്‍ പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് മാനിച്ചാണ് സമരം നീട്ടിയതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിവേദനവും നല്കും.

Loading...

Leave a Reply

Your email address will not be published.

More News