Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാധാരണ മൊബെെൽ ഫോണുകളേക്കാൾ ശേഷിയുള്ളതും ഏതെങ്കിലും മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ ആധുനിക മൊബെെൽ ഫോണുകളാണ് സ്മാർട്ട് ഫോണുകൾ. ഇന്ന് വിപണി നിറഞ്ഞിരിക്കുന്നത് മൊബൈല്‍ ഫോണുകള്‍ കൊണ്ടാണ്. പല കമ്പനികളുടെ വ്യത്യസ്ത ഫോണുകള്‍. ഇവയില്‍ സ്മാര്‍ട്ട് ഫോണുകളോടാണ് ജനങ്ങള്‍ക്ക് ഏറെ പ്രിയം.അതു കൊണ്ട് തന്നെ ദിനം പ്രതി പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറങ്ങുന്നുമുണ്ട്.
–

–
നിങ്ങളുടെ ഫോണ്‍/ടാബ്ലറ്റ് ലൗഡ് സ്പീക്കറില്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദം തീരെ കുറവായതായി തോന്നുന്നുണ്ടോ? ശബ്ദം കൂട്ടിയാലും വ്യക്തമായ ശബ്ദം കേൾക്കാൻ ചിലപ്പോൾ കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. സാങ്കേതികമായി സ്പീക്കറിന് തകരാർ സംഭവിച്ചിട്ടില്ലെങ്കിൽ സ്പീക്കര്‍ ശബ്ദം വര്‍ദ്ധിപ്പിക്കാന്‍ ചില വഴികളുണ്ട്.സ്പീക്കര്‍ ബൂസ്റ്റ് എന്ന ആപ്ലിക്കേഷൻ ഇതിന് സഹായിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെയെന്നാണ് ചുവടെ കൊടുത്തിരിക്കുന്നത്.
1.ആദ്യമായി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണിലെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പോയി സ്പീക്കര്‍ ബൂസ്റ്റ് എന്ന ആപ്ലിക്കേഷൻ സെർച്ച് ചെയ്യുക.
–

–
2.പിന്നീട് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഇന്‍സ്റ്റാള്‍ എന്നതില്‍ ക്ലിക് ചെയ്യുക.(ഈ ആപ്ലിക്കേഷൻ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്).
–

–
3.അപ്പോൾ ആപ്ലിക്കേഷനു മുകളിലായി ഒരു വിൻഡോ തെളിഞ്ഞു വരും.അതില്‍ താഴെ ആക്‌സപ്റ്റ് എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക.
–

–
4. അപ്പോൾ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ ഹോം സ്‌ക്രീനില്‍ സ്പീക്കര്‍ ബൂസ്റ്റിന്റെ ഐക്കണ്‍ പ്രത്യക്ഷപ്പെടും.
–

–
5.അതിനൊപ്പം ഉയര്‍ന്ന ശബ്ദത്തില്‍ ഓഡിയോ പ്ലേ ചെയ്യുന്നതു കൊണ്ടുള്ള ദോഷങ്ങളെ കുറിച്ചുള്ള ഒരു മെസേജ് ബോക്‌സ് വരും.അതിൽ യെസ് എന്നതിൽ ക്ലിക് ചെയ്യുക.
–

–
6.ഇതോടെ സ്പീക്കര്‍ ബൂസ്റ്റര്‍ പ്രവർത്തനമാരംഭിക്കും.ഇനി സ്പീക്കര്‍ ബൂസ്റ്ററില്‍ ശബ്ദം വര്‍ദ്ധിപ്പിക്കാം. എന്നാല്‍ ഫോണിന് നിലവില്‍ നല്ല ശബ്ദം ലഭിക്കുന്നുണ്ടെങ്കില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് മൂലം സ്പീക്കറിന് തകരാറുണ്ടാവാന്‍ സാധ്യതയുണ്ട്.
–

–
7.ഫോണിലെ ശബ്ദം കുറച്ച് സ്പീക്കറില്‍ ബൂസ്റ്ററിലെ ശബ്ദം വര്‍ദ്ധിപ്പിക്കണമെങ്കില്‍ അതിനും ഇതിൽ സൗകര്യമുണ്ട്.
–

Leave a Reply