Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:49 pm

Menu

Published on April 3, 2015 at 4:57 pm

ഒരു ലക്ഷത്തിലധികം ശമ്പളം ലഭിക്കുന്ന ഗൂഗിളിൽ ജോലി ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ !

how-to-get-a-job-at-google

ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം.നമ്മളില്‍ ആരും തന്നെ ഗൂഗിള്‍ എന്ന സെര്‍ച്ച് ഉപയോഗിക്കാത്തവരായിട്ട് ഉണ്ടാകില്ല. ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളാണ് ഗൂഗിൾ. 2.5 മില്ല്യണ്‍ അപേക്ഷകരാണ് ഇവിടെ ജോലിക്കായി അപേക്ഷിക്കുന്നത്, പക്ഷെ ജോലിക്ക് എടുക്കുന്നത് വെറും 4,000 പേരെയായിരിക്കും. ഗൂഗിള്‍പ്ലെക്‌സിലേക്ക് നടന്നു കയറുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് നിങ്ങൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.

How to get a job at Google 1

1.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പരിചയപ്പെടുക. ഗൂഗിള്‍ റൊബോട്ടുകളെ പ്രണയിക്കുന്നവരായതിനാല്‍ എ ഐയെക്കുറിച്ചുള്ള അറിവും കരസ്ഥമാക്കുക.
2.ക്രിപ്‌റ്റോഗ്രാഫി പഠിക്കുക സൈബര്‍ സുരക്ഷ അത്യാവശ്യമായതിനാല്‍ ക്രിപ്‌റ്റോഗ്രാഫി മനസ്സിലാക്കുക.
3.മറ്റ് പ്രോഗ്രാമിങ് ഭാഷകള്‍ കൂടി പഠിക്കുക ജാവാ സ്‌ക്രിപ്റ്റ്, സിഎസ്എസ്, റൂബി, എച്ച്ടിഎംഎല്‍ എന്നിവയും നിങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരിക.

How to get a job at Google 3

4.സ്റ്റാക്ക്‌സ്, ക്യൂസ്, ബാഗ്‌സ് തുടങ്ങിയ ഡാറ്റാ ടൈപ്പുകളിലും, ക്വിക്ക്‌സോര്‍ട്ട്, മെര്‍ജ്‌സോര്‍ട്ട്, ഹീപ്‌സോര്‍ട്ട് തുടങ്ങിയ സോര്‍ട്ടിങ് അല്‍ഗോരിതങ്ങളിലും അടിസ്ഥാന വിവരം നേടുക.
5. കംപൈലേര്‍സ് നിര്‍മ്മിക്കാൻ പഠിക്കുക. മനുഷ്യനായി രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന തരത്തിലുളള പ്രോഗ്രാം വ്യവസ്ഥിതമായി മെഷീനുകള്‍ക്ക് യോജിച്ച തരത്തിലുളള ലോലെവല്‍ അസംബ്ലി പ്രോഗ്രാമായി മാറ്റാന്‍ ഇതുകൊണ്ട് പെട്ടെന്ന് സാധിക്കും.

How to get a job at Google 4

6.കോഡ് ചെയ്യാന്‍ പഠിക്കുക സി++, ജാവാ, പൈത്തോണ്‍ എന്നിവയിലേതെങ്കിലുമൊന്നില്‍ കോഡ് ചെയ്യാന്‍ പഠിക്കുക.
7.ലോജിക്കല്‍ റീസനിംഗ്, ഡിസ്‌ക്രീറ്റ് മാത്ത് എന്നിവയില്‍ പരിജ്ഞാനം തീർച്ചയായും ഉണ്ടായിരിക്കണം.
8.ബഗുകള്‍ കണ്ടുപിടിക്കുന്നതിനും, കോഡുകള്‍ പരിശോധിക്കുന്നതിനും, സോഫ്റ്റ്‌വയര്‍ പിളര്‍ക്കുന്നതിനും നിങ്ങൾക്ക് കഴിയണം.

How to get a job at Google ..

9.ഓപറേറ്റിംഗ് സിസ്റ്റങ്ങളെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം. ഭൂരിഭാഗം സമയങ്ങളിലും പണിയെടുക്കാന്‍ സാധ്യതയുളളത് ഈ വിഭാഗത്തില്‍ ആയതിനാല്‍ ഒഎസ്സിനെക്കുറിച്ച് തീർച്ചയായും അറിവുണ്ടായിരിക്കണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News