Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:42 am

Menu

Published on August 7, 2014 at 12:57 pm

നിങ്ങളുടെ ചീത്ത സുഹൃത്തുക്കളെ എങ്ങനെ തിരിച്ചറിയാം !

how-to-identify-bad-friends

ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും നമ്മളെ സുഹൃത്തുക്കളായിരിക്കും സഹായിക്കുക. എന്നാൽ ചില ചീത്ത സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതം ദുസ്സഹമാക്കിയേക്കും. അതിനാൽ നല്ല സുഹൃത്തുക്കളെയും ചീത്ത സുഹൃത്തുക്കളെയും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ചീത്ത സുഹൃത്തുക്കളെ കണ്ടെത്തി കഴിവതും ഒഴിവാക്കുന്നതായിരിക്കും  നല്ലത്. ചീത്ത സുഹൃത്തുക്കളെ തിരിച്ചറിയാൻ പല വഴികളുമുണ്ട്.
ഒരു നല്ല സുഹൃത്ത്  നിങ്ങളെ ആദരിക്കുകയും, നല്ല കാര്യങ്ങൾ മാത്രം പറയുകയും, നിങ്ങൾ സമീപത്തില്ലാത്തപ്പോഴും വിശ്വാസ്യത പുലർത്തുകയും ചെയ്യും. എന്നാൽ നിങ്ങളില്ലാത്ത സമയത്ത്   നിങ്ങളെക്കുറിച്ച്  മോശമായി മറ്റുള്ളവരോട് പറയുകയും നിങ്ങളുടെ മേല്‍ അധികാരവും, അധീശത്വമനോഭാവവും പ്രയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവർ  നല്ല സുഹൃത്തുക്കലാകണമെന്നില്ല.

ഒരു ചീത്ത സുഹൃത്ത് നിങ്ങളുടെ നേട്ടങ്ങളെ ചെറുതാക്കിക്കാണാന്‍ ശ്രമിക്കുകയും മറ്റുള്ളവരുമായി നിങ്ങൾ  സൗഹൃദം സ്ഥാപിക്കുന്നത് വെറുക്കുന്നവരുമായിരിക്കും.ഇത്തരക്കാർ  മറ്റുള്ളവരുടെ മുന്നില്‍ വെച്ച് നിങ്ങളെ ചെറുതാക്കി കാണിക്കാന്‍ ശ്രമിക്കുന്നവരും  പൊതു വേദികളില്‍ വെച്ച്  നിങ്ങളെ താഴ്ത്തിക്കെട്ടുന്ന വിധം പെരുമാറുകയും ചെയ്യുന്നവരായിരിക്കും.

നിങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കു ചേരുന്നയാളെയാണ് സുഹൃത്തുക്കളായി നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News