Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്ദര്യമുള്ള പെണ്‍കുട്ടികളെ കണ്ടാൽ ആണ്‍കുട്ടികൾക്കും സൗന്ദര്യമുള്ള ആണ്‍കുട്ടികളെ കണ്ടാൽ പെണ്‍കുട്ടികൾക്കും ഒരു ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. ആരോഗ്യമുള്ളതും പാടുകളില്ലാത്തതും തിളങ്ങുന്നതുമായ ചർമ്മമുള്ളവർ ആളുകളെ പെട്ടെന്ന് ആകർഷിക്കും. ഒരാളെ കാണുമ്പോൾ ആദ്യം നമ്മൾ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ ഭംഗിയുള്ളതാണെങ്കിൽ നിങ്ങൾ ആളുകളാൽ പെട്ടെന്ന് ആകർഷിക്കപ്പെടും.
–

–
1. ഒരാളെ കാണുമ്പോൾ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് അയാളുടെ മുഖം തന്നെയാണ്. മുഖം തിളങ്ങിയാല്‍ സൗന്ദര്യം താനേ ഉണ്ടാകും. ഇതിന് മോയ്‌സ്‌ചുറൈസര്‍ ഉപയോഗിച്ച് കണ്ണുകള്‍ ഈര്‍പ്പമുള്ളതാക്കുകയും സാധാരണ രീതിയില്‍ മേയ്‌ക്കപ്പ് ചെയ്യുകയും ചെയ്യുക.
2.ചുണ്ടുകളുടെ ആകർഷണീയത വർദ്ധിപ്പിക്കാൻ ചുണ്ടില്‍ ബാമോ ക്രീമോ പുരട്ടുക. എന്നാൽ ബാം പുരട്ടുന്നതിന് മുമ്പ് കണ്‍സീലര്‍ ഉപയോഗിച്ച് ചുണ്ട് മിനുസമുള്ളതാക്കണം.ആകര്‍ഷകമായ ചുണ്ടുകള്‍ സംസാരിക്കുമ്പോളും, ചിരിക്കുമ്പോളും ആളുകൾ ശ്രദ്ധിക്കും.
–

–
3.തലമുടി മൃദുലവും, തിളക്കമാര്‍ന്നതും, കരുത്തുള്ളതും, സുഗന്ധമുള്ളതുമാകണം. തലമുടി നന്നായി പരിചരിച്ച് മൃദുവും മിനുസമുള്ളതും ആക്കിയാല്‍ നിങ്ങളുടെ സൗന്ദര്യവും അതിനൊപ്പം വര്‍ദ്ധിക്കും. അതിന് ഷാംപൂ ഉപയോഗിച്ച് കഴുകിയതിന് ശേഷം മുടിയില്‍ ലീവ് ഇന്‍ കണ്ടീഷനര്‍ പുരട്ടുക.ഇത് മുടിക്ക് തിളക്കം നൽകാൻ സഹായിക്കും.
–

–
4.ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കുന്ന മറ്റൊന്നാണ് കൈകൾ. കൈകള്‍ മോയ്‌സ്‌ചുറൈസ് ചെയ്യുന്നത് കൈകളുടെ സൗന്ദര്യം വർദ്ധിപ്പിക്കും.
5 പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും സൗന്ദര്യം വർദ്ധിപ്പിക്കുകയും ചെയ്യും.
–

Leave a Reply