Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:49 pm

Menu

Published on March 22, 2017 at 4:56 pm

അമിത ഭാരം കുറയ്ക്കണോ?

how-to-lose-weight-tips

പൊണ്ണത്തടി അനാരോഗ്യത്തിന്റെ ലക്ഷണം തന്നെയാണ്. കുറച്ച് ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വണ്ണം വെയ്ക്കുന്നു എന്ന് പരാതി പറയുന്നവര്‍ക്ക് അവരുടെ ശീലങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയില്‍ അമിത ഭാരം നിയന്ത്രിക്കാനാകും. ഇത്തരക്കാര്‍ ഭക്ഷണം കഴിക്കുമ്പോഴും മറ്റും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

വിശപ്പ് സഹിക്കാതെ വരുമ്പോള്‍ തിടുക്കത്തില്‍ വാരി വലിച്ചു കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യത്തെ കാര്യം. അമിതമായി വിശന്നിട്ട് ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ നിറഞ്ഞതായി തോന്നാന്‍ കുറച്ചു സമയം അധികം എടുക്കും. ഭക്ഷണം മതി എന്ന് തലച്ചോറിന് തോന്നി അത് ശരീരത്തിലേക്ക് സിഗ്‌നല്‍ അയയ്ക്കാന്‍ എടുക്കുന്ന കാലതാമസമാണ് ഇതിനു കാരണം. അതുകൊണ്ട് വിശപ്പ് കൂടുതല്‍ ഉള്ളപ്പോഴും വേഗം കുറച്ചു മാത്രം ഭക്ഷിക്കുക. കഴിക്കുന്നത് ചവച്ചരച്ചു ആസ്വദിച്ചു കഴിക്കുക.

വെള്ളം ധാരാളം കുടിക്കുന്നത് വഴിയും അമിത ഭാരം ചെറുക്കാനാകും. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുന്‍പേ ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. മധുര പാനീയങ്ങള്‍ പാടെ ഒഴിവാക്കുക. ജ്യൂസ് കഴിക്കുമ്പോഴും പഞ്ചസാര ചേര്‍ക്കാതെ കഴിക്കാനും ശ്രദ്ധിക്കണം. .

ഉച്ചഭക്ഷണം നന്നായി കഴിക്കുന്നവരാണ് പലരും. വയറു നിറഞ്ഞു പൊട്ടാറാവുന്നത് വരെ ഭക്ഷണം കഴിക്കുക എന്നതാണ് പൊതുധാരണയും. എന്നാലിത് ദഹനത്തിന്റെ ആയാസം കൂട്ടുക മാത്രമല്ല ശരീരത്തില്‍ കൊഴുപ്പടിയാനും കാരണമാകുമെന്നോര്‍ക്കുക. അതുകൊണ്ട് കഴിക്കേണ്ട ഭക്ഷണം രണ്ടു തവണയായി കഴിക്കാം. ഇതിനിടയ്ക്കു ഭക്ഷണം ദഹിക്കാനായി രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവേള കൊടുക്കാം.

വൈകീട്ട് ചായക്കൊപ്പം പരിപ്പുവട, പഴംപൊരി തുടങ്ങിയ എണ്ണപ്പലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. പ്രഭാതഭക്ഷണം, ഉച്ചയൂണ്, രാത്രിഭക്ഷണം എന്നിവ ഒഴിച്ച് ഭക്ഷണം കഴിക്കാന്‍ സാഹചര്യമോ ആഗ്രഹമോ വരുമ്പോള്‍ പഴങ്ങളോ പച്ചക്കറികളോ മാത്രം ശീലമാക്കുക. ജ്യൂസ്, സലാഡ് തുടങ്ങി താല്‍പ്പര്യമുള്ളവ കഴിക്കാം.

ഇന്നതെ ഭക്ഷണ രീതിവെച്ച് ഒഴിവാക്കാനാകാത്ത ഒന്നാണ് വ്യായാമം. നിങ്ങള്‍ക്കിഷ്ടമുള്ള കളികളോ നൃത്തമോ നീന്തലോ എന്തും ആകാം. ഒരു ദിവസം ഇരുപത് മിനിട്ടെങ്കിലും അതിനായി മാറ്റി വെയ്ക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News