Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് മിക്ക സ്മാർട്ട്ഫോണ്‍ ഉപഭോക്താക്കളും വാട്സ് ആപ്പ് ഉപയോഗിക്കുന്നവരാണ്. ചിത്രങ്ങളും, വീഡിയോകളും, മ്യൂസിക്ക് ഫയലുകളും പങ്കിടാന്‍ അനുവദിക്കുന്ന ഏറ്റവും പ്രശസ്തമായ ഈ കാലഘട്ടത്തിലെ മെസേജിങ് ആപാണ് വാട്ട്‌സ്ആപ്. എല്ലാ കാലവും ഇത് സൗജന്യമായിരിക്കുമെന്ന് കരുതാൻ കഴിയില്ലെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. എന്നാൽ ജീവിതകാലം മുഴുവന്‍ വാട്ട്‌സ്ആപ് സൗജന്യമായി ഉപയോഗിക്കുന്നതിന് ചില വഴികളുണ്ട്.
1.ആദ്യമായി നിങ്ങളുടെ ഡിവൈസില്‍ വാട്ട്‌സ്ആപ് ഓപ്പണ്‍ ചെയ്യുക.
2.ഇനി സെറ്റിങ്‌സില്‍ പോയി ആക്കൗണ്ട്‌സ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
3.അപ്പോൾ അതിൽ Delete my അക്കൗണ്ട് എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
–

–
4.തന്നിരിക്കുന്ന ഫീല്‍ഡില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷമായിരിക്കണം Delete my Account എന്നത് ക്ലിക്ക് ചെയ്യേണ്ടത്.
5.ഇനി വീണ്ടും വാട്ട്‌സ്ആപ് തുറന്ന് പുതിയ വിവരങ്ങളുമായി, ഒരു പുതിയ വാട്ട്‌സ്ആപ് അക്കൗണ്ട് സൃഷ്ടിക്കുക.
6. Settings > Account > Payment info എന്നതില്‍ പോയി നിങ്ങളുടെ വാട്ട്‌സ്ആപിന്റെ കാലാവധി അവസാനിക്കുന്നത് എന്നാണ് പരിശോധിക്കുക. അപ്പോൾ നിങ്ങള്‍ക്ക് ദീര്‍ഘിച്ച ട്രയല്‍ കാലാവധി കാണാൻ കഴിയും. രണ്ടാമത്തെ മാര്‍ഗത്തില്‍ നിങ്ങള്‍ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ നിന്ന് ഡിലിറ്റ് ചെയ്യുകയും, വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയും ആണ് വേണ്ടത്.
–

–
7. മറ്റൊരു മാർഗ്ഗം സെറ്റിങ്‌സില്‍ പോയോ, ആപ്ലിക്കേഷന്‍ മാനേജര്‍ ഉപയോഗിച്ചോ വാട്ട്‌സ്ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്.
8.അതിനു ശേഷം വാട്ട്‌സ്ആപ് ഡൗണ്‍ലോഡ് ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക.
9. അതിനായി വാട്ട്‌സ്ആപിന്റെ ഔദ്യോഗിക സൈറ്റില്‍ പോയോ (www.whatsapp.com), ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയോ ആപ് ഡൗണ്‍ലോഡ് ചെയ്യാം.
10.ഇനി പുതിയ ഒരു അക്കൗണ്ട് സൃഷ്ടിക്കുക. ഇത്തരത്തില്‍ വാട്ട്‌സ്ആപിന്റെ ഉപയോഗ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.
–

Leave a Reply