Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോകമെങ്ങും വർദ്ധിച്ചുവരികയാണ്. ലോകത്തില്‍ മൂന്ന് സ്ത്രീകളില്‍ ഒരാള്‍ എന്ന നിരക്കില്‍ അതിക്രമിക്കപ്പെടുകയോ മാനഭംഗത്തിനിരയാവുകയോ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ഏറ്റവും സാർവ്വജനീനമായ കുറ്റകൃത്യമാണ് ബലാത്സംഗം. ഇന്ത്യയിൽ ഓരോ 20 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നതായാണ് റിപ്പോർട്ട്. പണ്ടുകാലത്ത് അടച്ചിട്ട വീടുകളിൽ സ്ത്രീകൾ സുരക്ഷിതരായിരുന്നു. എന്നാൽ 2000-ലെ കണക്ക് പ്രകാരം ഇത്തരം സംഭവം കൂടുതലും നടക്കുന്നത് വീടുകളിലാണ്. ലൈംഗീക പീഡനങ്ങളെ ചെറുക്കാൻ സ്ത്രീകൾ തന്നെ ചില മുൻകരുതലെടുക്കേണ്ടത് അത്യാവശ്യമാണ്.
–
ബലാത്സംഗത്തിനിരയാകാതിരിക്കാനുള്ള മുൻകരുതലുകൾ
1. ഫേസ്ബുക്കിൽ ചെക്ക്-ഇൻ ചെയ്യുന്നതിന് മുമ്പും സ്റ്റാറ്റസ് ഇടുന്നതിന് മുമ്പും രണ്ടു പ്രാവശ്യം ചിന്തിക്കുക. ഇത് നിങ്ങൾ എവിടെയാണെന്നും മറ്റും മറ്റുള്ളവർക്ക് മനസ്സിലാകാൻ കാരണമാകും. അന്യർക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധത്തിലും നിങ്ങളെ അറിയുന്നവർക്ക് മാത്രം മനസ്സിലാകുന്ന വിധത്തിലും പ്രൊഫൈൽ തയ്യാറാക്കുക.
–

–
2.നിങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ നിങ്ങളെ ആരെങ്കിലും പിന്തുടരുന്നതായി തോന്നിയാൽ അവരെ നിങ്ങൾ പരിചയമുള്ളതായി ഭാവിക്കുക.
–

–
3. നിങ്ങളെ പരിചയമില്ലാത്ത ഒരാൾ കയറിപ്പിടിച്ചാൽ ഉടൻ തന്നെ രക്ഷിക്കാനായി ഉച്ചത്തിൽ വിളിച്ചു പറയുക.
4. രാത്രി ഏറെ വൈകിയ സമയങ്ങളിൽ മുറിയിൽ ഭർത്താവിനൊപ്പമല്ലാതെ സഹോദരനൊപ്പമോ, വിവാഹം കഴിക്കാൻ പോകുന്ന പുരുഷനൊപ്പമോ , മറ്റ് പരിചയമില്ലാത്ത ആളുകൾക്കൊപ്പമോ തനിച്ച് നിൽക്കരുത്. പ്രത്യേകിച്ച് ഇരുണ്ട സ്ഥലങ്ങൾ, ഏകാന്തമായ സ്ഥലങ്ങൾ, കുറുക്കുവഴികൾ എന്നീ സ്ഥലങ്ങളിൽ.
–

–
5.നിങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾ ഇപ്പോഴും തുറന്ന് വയ്ക്കുകയും ചെവികൾ കൂർപ്പിച്ചിരിക്കുകയും വേണം. കാരണം സാമൂഹ്യവിരുദ്ധരോ , മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ പെട്ടെന്നായിരിക്കും നിങ്ങളെ കയറിപ്പിടിക്കുക.
6. നിങ്ങളെ ഏതെങ്കിലും പുരുഷന്മാർ അമിതമായി പുകഴ്ത്തി സംസാരിക്കുകയോ ,ഇടയ്ക്കിടെ നിങ്ങൾക്ക് ഗിഫ്റ്റുകൾ വാങ്ങിത്തരികയോ,ചെയ്യുന്നുണ്ടോ?എങ്കിൽ ഇത്തരക്കാരെ സൂക്ഷിക്കുക. എത്ര അടുത്ത സുഹൃത്തുക്കളാണെങ്കിൽ പോലും ഇത്തരക്കാരെ സൂക്ഷിക്കേണ്ടതാണ്.
–

–
7.നിങ്ങൾക്ക് പരിചയമില്ലാത്ത ആരെങ്കിലും മധുര പലഹാരങ്ങളോ, മിഠായിയോ തന്നാൽ അവ സ്വീകരിക്കരുത്. അത് നിങ്ങളുടെ പുരുഷന്മാരായ അയൽവാസികളാണെങ്കിലും, വാച്ച്മാൻ ആണെങ്കിലും സ്വീകരിക്കരുത്.
8. നിങ്ങൾ എവിടെയെങ്കിലും പോകുന്നതിന് മുമ്പ് ഫോണ്‍ പൂർണ്ണമായും ചാർജ്ജ് ചെയ്തെന്ന് ഉറപ്പ് വരുത്തുക.അത്യാവശ്യ സന്ദർഭങ്ങളിൽ ഇത് നിങ്ങളെ സഹായിക്കും.
–

–
9. നിങ്ങൾക്ക് പരിചയമില്ലാത്ത ആരുടേയും കൂടെ തനിച്ച് കാറിലോ,ബൈക്കിലോ,മോട്ടോർ ബൈക്കിലോ യാത്ര ചെയ്യരുത്.
10.വീട്ടിലായാലും, സ്കൂളിൽ പോകുമ്പോഴും,ഓഫീസിൽ പോകുമ്പോഴും മറ്റ് എവിടെ പോകുമ്പോഴും നല്ല രീതിയിൽ വസ്ത്ര ധാരണം ചെയ്യുക. പുരുഷന്മാരെ വശീകരിക്കുന്ന രീതിയിലോ,മേനി പ്രദർശിപ്പിക്കുന്ന രീതിയിലോ വസ്ത്രം ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
–

–
11.മക്കളെ രാതികാലങ്ങളിൽ മറ്റുള്ളവരുടെ കൂടെ ഷോപ്പിംഗ് പോകാനോ,സുഹൃത്തുക്കളുടെ വീടുകളിൽ പോകാനോ അനുവദിക്കരുത്.
12.ഓഫീസിൽ നിന്നോ, സ്കൂളിൽ നിന്നോ മറ്റും വൈകി വരുന്ന സമയത്ത് പരിചയമുള്ള സുഹൃത്തുക്കളുടെ കൂടെ മാത്രം യാത്ര ചെയ്യുക. ഇത് നിങ്ങളെ സഹായിക്കും.
–
Leave a Reply