Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 5:13 am

Menu

Published on April 23, 2018 at 11:40 am

മൈഗ്രേന്‍ ഉള്ളവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

how-to-prevent-migraines

വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലും മാറിമാറി ഉണ്ടാകുന്നതുമായ ഒരു തരം തലവേദനയാണ് ചെന്നിക്കുത്ത് അഥവാ മൈഗ്രേന്‍. ഇതുമൂലം ബുദ്ധിമുട്ടനുഭവപ്പെടുന്ന നിരവധിപേർ നമുക്കിടയിലുണ്ട്. മരുന്നുകൾ കഴിക്കുമ്പോൾ താത്കാലികമായി വേദനയ്ക്ക് മാറ്റമുണ്ടാകുമെങ്കിലും ഇത് പൂർണ്ണമായി മാറ്റുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ മൈഗ്രേന്‍ വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. അതിന് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ജീവിതത്തിൽ ഒരു തവണയെങ്കിലും തലവേദന അനുഭവിച്ചിട്ടില്ലാത്തവർ കുറവായിരിക്കും. എന്നാൽ മൈഗ്രേന്‍ ഉണ്ടായവർക്കേ അതിൻറെ തീവ്രതയെ കുറിച്ച് അറിയൂ. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ മൈഗ്രേൻ ഉണ്ടാകുന്നതിൽ നിന്നും രക്ഷനേടാം.

ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുന്നത് മൈഗ്രേന്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാൽ ധാരാളം വെള്ളം കുടിക്കുക.

ഉച്ചത്തിൽ ശബ്ദമുള്ള സ്ഥലങ്ങളിൽ നിന്നും അമിത വെളിച്ചമുള്ള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കുക. ഇതും തലവേദനയ്ക്ക് കാരണമാകും.

അമിതമായ ചൂടും, തണുപ്പും തലവേദനയ്ക്ക് കാരണമാകാറുണ്ട്.

മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ ശ്രമിക്കുക. മാനസികസമ്മർദ്ദം വരാതിരിക്കാൻ കഴിയുന്നതും ശ്രമിക്കുക.

രാത്രികാലത്തെ ഡ്രൈവിങ് ഒഴിവാക്കുക. ഫോണിലേക്ക് ഒരുപാട് നേരം നോക്കിയിരിക്കുന്നത് തലവേദന ഉണ്ടാകാൻ കാരണമാകും. സ്ക്രീനിലെ വെളിച്ചം കുറയ്ക്കാൻ ശ്രദ്ധിക്കണം.

സ്ത്രീകളിൽ ആർത്തവസമയത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൈഗ്രേന്‍ ഉണ്ടാകാൻ കാരണമാകുന്നു. അതിനാൽ ഈ സമയത്ത് വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതാണ്.

ചിലയാളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിച്ചാൽ തലവേദന വരാറുണ്ട്. അതിനാൽ അത്തരം ഭക്ഷണങ്ങൾ കണ്ടെത്തി ഒഴിവാക്കുന്നതാണ് നല്ലത്. ചോക്ലേറ്റ് , റെഡ് വൈന്‍, ചീസ്, പ്രോസസ്​ ചെയ്​ത മാംസം തുടങ്ങിയ ആഹാരങ്ങൾ പ്രധാനമായും തലവേദന ഉണ്ടാക്കുന്നവയാണ്.

Loading...

Leave a Reply

Your email address will not be published.

More News