Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ് ഇന്ന് മിക്കവരും.ഫോണിൽ നിന്ന് ഫോട്ടോ, വീഡിയോ, മറ്റു ഫയലുകള്‍ അങ്ങനെ എന്തും ആയികൊള്ളട്ടെ..അത് നമ്മുടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ നഷ്ടപ്പെട്ട് ആയി പോയാല്‍ നമ്മള്‍ എന്ത് ചെയ്യും ? എന്നാൽ ഇക്കാര്യമോർത്ത് ഇനി പ്രയാസപ്പെടേണ്ട.അങ്ങനെ നഷ്ടമായ ഫോട്ടോകള്‍ വീണ്ടെടുക്കാൻ ചില വഴികള്‍ ഉണ്ട്…..
ആദ്യം നിങ്ങളുടെ ഫോണില്‍ ഡീബഗ്ഗിംഗ് പ്രവര്‍ത്തനമാക്കുക. അതിനായി സെറ്റിങ്ങ്സ്സ് > ഡെവലപ്പര്‍ ഓപ്ഷന്‍ > യുഎസ്ബി ഡിബഗ്ഗിംഗ്
ആന്‍ഡ്രോയിഡ് റെക്കവറി ഡ്രൈവ് USB വഴി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ കണക്ട് ചെയ്യുക. ഓപ്ഷന്‍ സ്‌ക്രീന്‍ വരുന്നതായിരിക്കും. USB സ്റ്റോറേജ് തിരഞ്ഞെടുക്കുക, റക്കവറി കാണുന്നതായിരിക്കും.
ഡിവൈസ് അപ്ലിക്കേഷന്‍ സ്‌കാന്‍ ചെയ്യാന്‍ തുടങ്ങുന്നതായിരിക്കും. അങ്ങനെ നിങ്ങളുടെ ഫോണിലെ എല്ലാ ഫോട്ടോകളും സ്‌കാന്‍ ചെയ്യുന്നതാണ്.
സ്‌കാനിംഗ് പൂര്‍ത്തിയായതിനു ശേഷം നിലവിലുളള ഫയലുകളുടെ ഒരു ലിസ്റ്റ് കാണുന്നതായിരിക്കും. അതില്‍ ഫയലുകള്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കും.
നിങ്ങള്‍ക്കു വേണ്ട ഫയലുകള്‍ ചെക്ക് ബാക്‌സില്‍ മാര്‍ക്ക് ചെയ്യാവുന്നതാണ്. അതിനു ശേഷം സേവ് ചെയ്യാം.
ഡാറ്റാ റെക്കവറി വിജയകരമായി പൂര്‍ത്തിയായി, റക്കവറി ഫയല്‍ലുകള്‍ ഒരു നമ്പര്‍ കാണിക്കുന്നതാണ്. അതു വഴി നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ നേരിട്ട് തുറക്കാം.
Leave a Reply