Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വ്യായാമവും ഡയറ്റിങ്ങുമൊന്നുമില്ലാതെ കുടവയര്‍ കുറയ്ക്കാന്‍ സാധിക്കുമോ? കേട്ടാല്‍ അത്ര വിശ്വാസയോഗ്യമായി തോന്നില്ലെങ്കിലും ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഇവയൊന്നുമില്ലാതെ കുടവയര്‍ കുറയ്ക്കാം.
വണ്ണം കുറയ്ക്കാന്‍ ഭക്ഷണത്തോടു വിമുഖത കാണിക്കേണ്ടതില്ല. കാരണം ഭക്ഷണം ഉപേക്ഷിക്കുന്നതു വണ്ണം കുറയ്ക്കാന്‍ സഹായിക്കില്ല. എന്നാല്‍, ഭക്ഷണം ഇടയ്ക്ക് ഒഴിവാക്കാതിരിക്കുക, പുറത്തുപോയി ഭക്ഷണം കഴിക്കാതിരിക്കുക, കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്കെഴുതി വയ്ക്കുക എന്നീ കാര്യങ്ങള്‍ ചെയ്താല്‍ അമിത വണ്ണവും ഒപ്പം കുടവയറും കുറയ്ക്കാം.
ഭക്ഷണം കഴിക്കുമ്പോള്‍ ചുവന്ന പാത്രവും കപ്പും ഉപയോഗിച്ച് നോക്കൂ. നിരോധനം, അപകടം തുടങ്ങിയ സന്ദേശങ്ങളാണ് ചുവപ്പുനിറം അബോധമനസില്‍ സൃഷ്ടിക്കുന്നതെന്നതിനാല്‍ ഭക്ഷണം കഴിക്കുന്നത് തനിയെ കുറയ്ക്കുമത്രേ.

കഴിക്കുന്നതിന് ഒരു നിയന്ത്രണമൊക്കെ വേണം. വിശക്കുമ്പോള്‍ വാരിവലിച്ച് കഴിക്കാതിരിക്കുക. അന്നജം കൂടുതലുള്ള പഴങ്ങളും കിഴങ്ങുവര്‍ഗങ്ങളും കുറയ്ക്കുക. ചോക്കലേറ്റ്, ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍ തുടങ്ങി കൊഴുപ്പടങ്ങിയതെന്തും പൂര്‍ണമായി ഒഴിവാക്കുക. അളവ് കുറച്ച് അത്താഴം കഴിവതും നേരത്തെയാക്കണം. ഭക്ഷണത്തില്‍ പച്ചക്കറി കൂടുതല്‍ ഉള്‍പ്പെടുത്തണം.
ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടുനിവര്‍ന്നിരിക്കണം. വളഞ്ഞും ഒടിഞ്ഞും നില്‍ക്കുന്നതാണ് വയര്‍ ചാടാന്‍ പ്രധാന കാരണം. കൂടുതല്‍ സമയം ഇരുന്നുള്ള ജോലിയാണെങ്കില്‍ അര മണിക്കൂര്‍ കഴിയുമ്പോഴും ഇരുന്നിടത്ത് ചടഞ്ഞ് കൂടിയിരിക്കാതെ ഒന്നേഴുന്നേല്‍ക്കുക. കഴിയുമെങ്കില്‍ ഇത്തിരി നടക്കാം. ഇത് കുടവയര്‍ കുറയ്ക്കുക മാത്രമല്ല നട്ടെല്ലിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.
കുടയവയര്‍ കുറയാന്‍ സോഡ ബെസ്റ്റാണെന്ന് പണ്ടെ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട്, ദിവസവും ഒരു സോഡ കുടിച്ചു നോക്കു, വയര്‍ കുറയുന്നത് അനുഭവിച്ചറിയാം. കൂടാതെ ദിവസവും തണ്ണിമത്തന്‍ കഴിക്കുന്നതും ശീലമാക്കാം. കുടവയര്‍ മാത്രമല്ല മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാന്‍ കെല്‍പ്പുള്ള ആളാണ് തണ്ണിമത്തന്‍.
യുവത്വം കാത്തുസൂക്ഷിക്കാന്‍, സുന്ദരനാവാന്‍ മസിലുപിടിച്ചു നടന്നിട്ടു കാര്യമില്ല. അതിനു ചിരിതന്നെ പറ്റിയ മരുന്ന്. ദേഷ്യം മാത്രമല്ല, ദുര്‍മേദസ്സും ചിരിച്ച് ഇല്ലാതാക്കാം. പത്തു മിനിറ്റ് ചിരിച്ചാല്‍ മുപ്പതിലേറെ കാലറി കുറയും. നൂറുതവണ ചിരിക്കുന്നത് 15 തവണ സൈക്കിള്‍ ചവിട്ടുന്നതിനു തുല്യമത്രേ.
Leave a Reply