Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ വളരെയധികം പേടിക്കുന്ന ഒരുകാര്യമാണ് വെള്ളം.മഴയത്തോ, ചിലപ്പോള്‍ വസ്ത്രം അലക്കുമ്പോഴോ,കുനിയുമ്പോള്‍ പോക്കറ്റില്‍ നിന്നോ, ചിലപ്പോള്‍ നമ്മുടെഅശ്രദ്ധകൊണ്ടോ ഒക്കെ ഒരിക്കലെങ്കിലും മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണുപോകാം.ഇങ്ങനെ സംഭവിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നവരാണ് മിക്കവരും.എന്നാൽ എവിടെ പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ വെള്ളത്തില്‍ വീണമൊബൈല്‍ ഫോണിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.
ഫോണ്‍ ഓഫ് ആണെങ്കില്‍ ഒരിക്കലും ഓണ്‍ ആക്കരുത്. അതു പോലെ ഓണ്‍ ആണെങ്കില്‍ ഓഫാക്കുകയും ചെയ്യുരുത്.
ഫോണ്‍ ഓണ്‍ലൈന്‍ ആണെങ്കില്‍ ഓഫ് ആക്കി ലംബ ദിശയില്‍ വയ്ക്കുക.
ഫോണ്‍ കേസ് ഊരി മാറ്റാന്‍ കഴിയുന്നതാണെങ്കില്‍ ഊരി എടുത്തതിനു ശേഷം എസ്ഡി കാര്‍ഡ്, ബാറ്ററി, സിം കാര്‍ഡ് എന്നിവ എടുത്തു മാറ്റുക.
മൃതുവായ തുണി കൊണ്ടെ കഴിയുന്നത്ര വെളളം തുടച്ചു മാറ്റുക.
ഇതി ഒരു പാത്രത്തില്‍ നിറയെ അരി എടുക്കുക. അതിനു ശേഷം ഫോണ്‍ അതില്‍ പൂര്‍ണ്ണമായും പൂഴ്തി വയ്ക്കുക. അതി നല്ല ഒരു ഡ്രൈയിങ്ങ് ഏജന്റാണ്.
രണ്ടു ദിവസത്തിനു ശേഷം ഫോണ്‍ പുറത്തെടുത്ത് ബാറ്ററിയിട്ട് ഓണ്‍ ചെയ്തു നോക്കു. ഓണ്‍ ആകുന്നില്ല എങ്കില്‍ ചാര്‍ജ്ജ് ചെയ്തു നോക്കാം.
ഓണ്‍ ആയാല്‍ ടച്ച് സ്‌ക്രീന്‍ റെസ്‌പോണ്ട് ,സ്പീക്കര്‍ എന്നിവയും ടെസ്റ്റ് ചെയ്യാന്‍ മറക്കരുത്.
ഫോണിലെ കീകള്‍ ഒന്നും തന്നെ പ്രസ്സ് ചെയ്യരുത്.
ഫോണ്‍ വീശിക്കൊണ്ടോ കുടഞ്ഞു ക്കൊണ്ടോ വെളളം കളയാന്‍ പാടില്ല.
നിങ്ങൾ തനിയെ റിപ്പെയർ ചെയ്യരുത്.
ഇനിയും ഓണ്‍ ആയില്ല എങ്കില്‍ ഷോറൂമില്‍ കൊടുക്കുന്നതാണ് നല്ലത്.
Leave a Reply