Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരുപാട് ഡാറ്റകൾ അടങ്ങിയതാണ് മെമ്മേറികാർഡ്.എന്നാൽ ചിലപ്പോൾ മെമ്മറികാർഡ് കേടായി പോകാറുണ്ട്.ഇങ്ങനെ വരുമ്പോൾ മിക്കവരും കാർഡ് ഉപേക്ഷിക്കുകയാണ് പതിവ്.എന്നാൽ ഇവിടെ പറയുന്ന ചില എളുപ്പവഴികളിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.കേടായ മെമ്മറി കാര്‍ഡുകള്‍ എങ്ങനെ ശരിയാക്കാം എന്ന് നോക്കാം.
ഫോട്ടോ റെക്ക് പോലുളള നല്ല ഒരു ഡേറ്റ റെക്കവറി പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.
ഇനി യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് നിങ്ങളുടെ മെമ്മറി കാര്‍ഡിനെ കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക.
അടുത്തതായി ഡേറ്റ റെക്കവറി കാര്‍ഡ് ഉപയോഗിച്ച് കേടായ മെമ്മറി കാര്‍ഡില്‍ നിന്ന് ആവശ്യമുളള ഡേറ്റകള്‍ വീണ്ടെടുക്കുക.
ഒരു യുഎസ്ബി കാര്‍ഡ് ഉപയോഗിച്ച് പിസിയില്‍ ആദ്യം തന്നെ മെമ്മറി കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യുക.
അടുത്തതായി, സ്മാര്‍ട്ട് മെനുവില്‍ പോയി കമ്പ്യൂട്ടര്‍ എന്നത് ക്ലിക്ക് ചെയ്യുക.
ഇനി നിങ്ങളുടെ മെമ്മറി കാര്‍ഡ് ‘ ഡിവൈസസ് വിത്ത് റിമൂവബിള്‍ സ്റ്റേറേജ്’ എന്നതില്‍ പ്രത്യക്ഷപ്പെടുന്നതാണ്.
നിങ്ങളുടെ ഡെസ്‌ക്ടോപ്പില്‍ നിന്ന് റണ്‍ ഡയലോഗ് ബോക്‌സ് തുറക്കുന്നതിനായി Win+R എന്ന് ക്ലിക്ക് ചെയ്യുക. cmd എന്ന് നല്‍കിയ ശേഷം എന്റര്‍ ചെയ്യുക.
കമാന്റ് പ്രോംറ്റില്‍ chkdsk m:/r എന്ന് നല്‍കുക, ഇതില്‍ m: എന്നത് നിങ്ങളുടെ മെമ്മറി കാര്‍ഡിന്റെ ഡ്രൈവര്‍ ലൈറ്റര്‍ ആണ്. അതിനു ശേഷം എന്റര്‍ ചെയ്യുക.
ഈ പ്രക്രിയയില്‍ കണ്ടെത്തുന്ന പിഴകുകളുടെ അടിസ്ഥാനത്തില്‍ ചെക്ക് ഡിസ്‌ക് എന്ത് പ്രവര്‍ത്തിയാണ് ചെയ്യേണ്ടതെന്ന് അറിയാനായി നിങ്ങളുടെ ഇന്‍പുട്ട് ചോദിച്ചേക്കാം. ഇത് സംഭവിക്കുമ്പോള്‍ തുടരുന്നതിനായി ‘Yes’ എന്ന് ഉത്തരം നല്‍കി എന്റര്‍ ചെയ്യുക.
Leave a Reply