Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 19, 2026 7:32 am

Menu

Published on June 4, 2015 at 12:35 pm

വിന്‍ഡോസ് 10 എങ്ങനെ ഫ്രീയായി റിസര്‍വ് ചെയ്യാം..?

how-to-reserve-your-free-copy-of-windows-10

മൈക്രോസോഫ്റ്റ് അവതരിപ്പിച്ച വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) അടുത്തമാസം 29ന് പുറത്തിറങ്ങുകയാണ്.നിലവില്‍ വിന്‍ഡോസ് 7, 8, 8.1 എന്നീ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10ലേക്ക് സൗജന്യമായി തങ്ങളുടെ ഒഎസ് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒറിജിനല്‍ ഓപ്പറേറ്റിങ് സിസ്റ്റം ആണെങ്കില്‍ മാത്രമേ ഇത് നടക്കൂ. ഇല്ലെങ്കില്‍ നിങ്ങളുപയോഗിക്കുന്ന ഒഎസ് വ്യാജനാണെന്ന് വിന്‍ഡോസ് കണ്ടുപിടിക്കും. ഇതോടെ സിസ്റ്റത്തില്‍ നിന്നും ഒഎസ് മാറ്റി പുതിയത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.വിന്‍ഡോസ് 10 റിസര്‍വ് ചെയ്യുന്നതിനായി താഴെ പറയുന്ന  സ്റ്റെപ്പുകൾ നമുക്ക് ഫോളോ ചെയ്യാം…

വിന്‍ഡോസ് 8 ഉപയോഗിക്കുന്നവര്‍ ചെയ്യേണ്ടത്

വിന്‍ഡോസ് കീയ്‌ക്കൊപ്പം സി എന്ന അക്ഷരം അമര്‍ത്തിയാല്‍ സെറ്റിംഗ്‌സ് പെയ്ജ് വരും. അതില്‍ സെറ്റിംഗ്‌സ് തെരഞ്ഞെടുത്ത ശേഷം ചെയ്ഞ്ച് പിസി സെറ്റിംഗ്‌സ് സെലക്ട് ചെയ്യുക. പുതുതായി വരുന്ന വിന്‍ഡോയുടെ ഇടതു വശത്ത് മധ്യഭാഗത്തായി അപ്‌ഡേറ്റ് ആന്‍ഡ് റിക്കവറി സെലക്ട് ചെയ്യുക. അതിന്‌ശേഷം ഡൗണ്‍ലോഡ് എന്നോ അപ്‌ഡേറ്റ് എന്നോ കാണും ഈ ബട്ടണില്‍ അമര്‍ത്തുക.

 

വിന്‍ഡോസ് 7 ഉപയോഗിക്കുന്നവർ ചെയ്യേണ്ടത്

സ്റ്റാര്‍ട്ട് ബട്ടണ്‍ അമതര്‍ത്തി സെര്‍ച്ച് ബോക്‌സില്‍ അപ്‌ഡേറ്റ് എന്ന് ടൈപ്പ് ചെയ്യുക. അപ്പോള്‍ വരുന്ന റിസല്‍ട്ടുകളില്‍നിന്ന് വിന്‍ഡോസ് അപ്‌ഡേറ്റ് സെലക്ട് ചെയ്യുക. പിന്നീട് വരുന്ന y ഇടതുവശത്തായി ചെക്ക് ഫോര്‍ അപ്‌ഡേറ്റ്‌സ് സെലക്ട് ചെയ്യുക. അതിന് ശേഷം ഓള്‍ അപ്‌ഡേറ്റ്‌സ് സെലക്ട് ചെയ്യുക. പിന്നീട് ഇന്‍സ്റ്റാള്‍ അപ്‌ഡേറ്റ് ക്ലിക്ക് ചെയ്യുക.

അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ആയ ശേഷം വിന്‍ഡോസ് 10 ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഇതിലൂടെയാണ് വിന്‍ഡോസ് റിസര്‍വ് ചെയ്യുന്നത്.

1.സിസ്റ്റം ട്രേയില്‍ വിന്‍ഡോസ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക
2. റിസര്‍വ് യുവര്‍ ഫ്രീ അപ്‌ഗ്രേഡ് സെലക്ട് ചെയ്യുക
3. റിസര്‍വേഷന്‍ ഉറപ്പിക്കുന്നതിനായി ഇ-മെയില്‍ ഐഡി നല്‍കുക
4. അപ്പോള്‍ റിസര്‍വേഷന്‍ കണ്‍ഫേമായി എന്ന് മെസേജ് ലഭിക്കും. ഇനി അപ്‌ഡേറ്റ് വേണ്ടെന്ന് തോന്നുകയാണെങ്കില്‍ ഇത് ക്യാന്‍സല്‍ ചെയ്യാനും സാധിക്കും.

മൈക്രോസോഫ്റ്റ് 10 ഇന്‍സ്റ്റോള്‍ ചെയ്യുന്വോള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്ന ഫീച്ചേഴ്‌സ് ഇവയൊക്കെയാണ്

വിന്‍ഡോസിന്റെ പുതിയ അപ്‌ഡേറ്റിലേക്ക് മാറുമ്പോള്‍ പഴയ ഒഎസിലുണ്ടായിരുന്ന ചില ഫീച്ചറുകള്‍ ഇല്ലാതെയാകും. അവയില്‍ ചിലത് ഇവയൊക്കെയാണ്.

വിന്‍ഡോസ് 7 ഹോം പ്രീമിയം, വിന്‍ഡോസ് 7 പ്രൊഫഷണല്‍, വിന്‍ഡോസ് 7 അള്‍ട്ടിമേറ്റ്, വിന്‍ഡോസ് 8 പ്രോ, വിന്‍ഡോസ് 8.1 പ്രൊ എന്നിവയില്‍നിന്ന് പുതിയ ഒഎസിലേക്ക് മാറുമ്പോള്‍ വിന്‍ഡോസ് മീഡിയാ സെന്റര്‍ ഇല്ലാതെയാകും. ഡിവിഡിയില്‍നിന്ന് വീഡിയോയും മറ്റും പ്ലെ ചെയ്യുന്നതിനായി പ്രത്യേക പ്ലേബാക്ക് സോഫ്റ്റുവെയറും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായി വരും.

വിന്‍ഡോസ് 7 ഉള്ളതുപോലെ ഡെസ്‌ക്ടോപ്പ് ഗാഡ്‌ജെറ്റുകള്‍ 10ല്‍ ഉണ്ടാകില്ല. സൊളിറ്റെയര്‍, മൈന്‍സ്വീപ്പര്‍, ഹാര്‍ട്ട്‌സ് എന്നിവ നീക്കം ചെയ്ത് മൈക്രോസോഫ്റ്റ് സൊളിയേറ്റര്‍ കളക്ഷന്‍, മൈക്രോസോഫ്റ്റ് മൈന്‍സ്വീപ്പര്‍ എന്നിവ ഉള്‍പ്പെടുത്തും.

ഫ്‌ളോപ്പി ഡിസ്‌ക് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. വിന്‍ഡോസ് ലൈവ് എസന്‍ഷ്യല്‍ ഉപയോഗിക്കുന്നവരുടെ വണ്‍ ഡ്രൈവ് ആപ്ലിക്കേഷന്‍ മാറി വണ്‍ ഡ്രൈവിന്റെ ഇന്‍ബോക്‌സ് വേര്‍ഷന്‍ ആകും.

പുതിയ ഒഎസില്‍ ഹൈ ഫിഡിലിറ്റി മൈക്രോഫോണ്‍ അറെയും ഹാര്‍ഡ്‌വെയര്‍ ഡ്രൈവര്‍ വിത്ത് മൈക്രോഫോണ്‍ല അറെ ജ്യോമട്രി എക്‌സ്‌പോസ്ഡ് എന്നിവയും ഉണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

പ്രത്യേക ഇന്‍ഫ്രാ റെഡ് ക്യമാറ ഉണ്ടെങ്കില്‍ മാത്രമെ ഫെയ്‌സ് റെക്കഗ്നിഷന്‍ സാധ്യമാകു. വിന്‍ഡോസ് ബയോമെട്രിക് ഫ്രെയിംവര്‍ക്കിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഫിംഗര്‍പ്രിന്റ് റീഡര്‍ പുതിയ ഒഎസിലുണ്ടാകണം. എന്നാല്‍ മാത്രമെ ഈ ഫീച്ചേഴ്‌സ് ഉപയോഗിക്കാന്‍ സാധിക്കു. പുതിയ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സിസ്റ്റത്തില്‍ ചുരുങ്ങിയത് ഒരു ജിബി റാം കപ്പാസിറ്റി ഉണ്ടാകണമെന്ന് മൈക്രോസോഫ്റ്റ് പറയുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News