Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക. കാരണം പഴയ മെമ്മറി കാർഡിലെയോ കമ്പ്യൂട്ടറിലെയോ ഡാറ്റകൾ എത്ര തന്നെ ഡിലീറ്റ് ചെയ്താലും അവ RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍ ഉണ്ട്.തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ ,വീഡിയോകള്‍ എന്നിവ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക. അതിനാൽ ഫോണ്‍ വിൽക്കുമ്പോൾ അതിലെ ഡാറ്റകൾ പൂർണ്ണമായും സുരക്ഷിതമായി മാറ്റേണ്ടതാണ്. ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ആവശ്യമുള്ള ‘ഡാറ്റ’ ബാക്കപ്പ് ചെയ്യാൻ മറക്കരുത്.
–

–
ഇതിനു വേണ്ടി നിങ്ങളുടെ ഫോണ്‍ യു എസ് ബി കേബിൾ കൊണ്ട് കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച ശേഷം ആവശ്യമുള്ള ഫയലുകൾ ഫോൾഡറുകളിൽ നിന്നും കോപ്പി ചെയ്തു ഡെസ്ക്ടോപ്പിലോ അല്ലെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതെങ്കിലും ഡ്രൈവിലേക്കോ മാറ്റുക.അതിനു ശേഷം നിങ്ങളുടെ എസ് ഡി കാർഡ് കമ്പ്യൂട്ടറിൽ നിന്നും വേർപ്പെടുത്തുക.ബാക്കപ്പ് ചെയ്തതിനുശേഷം നിങ്ങളുടെ ഫോണ്‍ സെറ്റിംഗ്സിൽ നിന്നും ‘STORAGE’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ‘ERASE SD CARD’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഒരു ഒരു മുന്നറിയിപ്പ് ലഭിക്കുന്നതാണ്.വീണ്ടും ഇതിൽ ക്ലിക്ക് ചെയ്‌താൽ പാസ്സ്‌വേർഡ് കൊണ്ട് നിങ്ങൾ
എസ് ഡി കാർഡ് സംരക്ഷിച്ചിട്ടുണ്ടെങ്കിൽ, പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യേണ്ടിവരും. എന്നാൽ മാത്രമേ
ഫോണിലൂടെ നിങ്ങളുടെ എസ് ഡി കാർഡ് സുരക്ഷിതമായി നീക്കം ചെയ്യാൻ കഴിയുകയുള്ളൂ.
–

–
കമ്പ്യൂട്ടറിൽ വിദഗ്ധനായ ഒരാൾക്ക് മൈക്രോ എസ് ഡി കാർഡിൽ നിന്നും ഡിലീറ്റ് ചെയ്ത ‘ഡാറ്റ’ തിരിച്ചെടുക്കാൻ എളുപ്പം സാധിച്ചേക്കും. ഇതിനെ ‘ലയറിംഗ്’ എന്ന പ്രക്രിയയിലൂടെ തടയാവുന്നതാണ്. അതായത്, നിങ്ങളുടെ കയ്യിൽ ഫോർമാറ്റ് ചെയ്ത 2ജിബി മൈക്രോ എസ് ഡി കാർഡ് ഉണ്ടെങ്കിൽ, ആ എസ് ഡി കാർഡ് വീണ്ടും കമ്പ്യൂട്ടറുമായി ഘടിപ്പിക്കുക. പിന്നീട് 2ജിബി യോടടുത്ത് ഫയൽ സൈസ് ഉള്ള ഏതെങ്കിലും ഫയൽ പൂർണമായും കോപ്പി ചെയ്തശേഷം ഡിലീറ്റ് ചെയ്യുക.
–

–
ഫോണിലെ സെറ്റിംഗ്സ് ഓപ്ഷനിൽ നിന്നും ‘ഫാക്ടറി റീസെറ്റ്’ എന്ന ഒപ്ഷനിലൂടെ നിങ്ങളുടെ ഫോണ്‍ മെമ്മറിയിലെ മുഴുവൻ ‘ഡാറ്റ’ യും എടുത്തു കളയാവുന്നതാണ്. പക്ഷെ , ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധന് ഈ ‘ഡാറ്റ’ വളരെ എളുപ്പമായി തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്.ഫോണിലെ സെക്യൂരിറ്റി സെറ്റിങ്ങ്സിൽ നിന്നും ‘ENCRYPT’ എന്ന ഓപ്ഷൻ രണ്ടോ മൂന്നോ തവണ ആവർത്തിച്ചതിനുശേഷം ‘ഫാക്ടറി റീസെറ്റ്’ ചെയ്താൽ അതിനുള്ള സാധ്യതയും ഒഴിവാക്കാൻ സാധിക്കുന്നതാണ്.
Leave a Reply