Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 4:07 am

Menu

Published on January 21, 2016 at 1:22 pm

ഫേസ്ബുക്ക് വഴി പ്രണയിക്കുന്നവര്‍ ഇക്കാര്യങ്ങൾ സൂക്ഷിക്കുക…!!!

how-to-use-facebook-carefully-in-relationship

സോഷ്യല്‍ മീഡിയ നമ്മുടെ സ്വകാര്യ ജീവിതത്തില്‍ പലപ്പോഴും ഒരു വില്ലനായി എത്താറുണ്ട്.ഇന്ന് സോഷ്യൽ മീഡിയയെ ആശ്രയിക്കാതെ ജീവിതം മുന്നോട്ട് പോകില്ല എന്ന അവസ്ഥയായിരിക്കുകയാണ്. എന്നാല്‍ ചീത്തകാര്യങ്ങള്‍ മാത്രമല്ല ഇതിന്റെ സംഭാവന, പലപ്പോഴും നല്ല കാര്യങ്ങളും ഇതിലൂടെ സംഭവിക്കുന്നുണ്ട്. പലപ്പോഴും പ്രണയം പോലും ഫേസ്ബുക്ക് വഴി സംഭവിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഫേസ്ബുക്ക് വഴി പ്രണയിക്കുന്നവര്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. എത്ര ആത്മാര്‍ത്ഥ പ്രണയമാണെങ്കിലും ഇത് പലപ്പോഴും അശ്രദ്ധ കാരണം അപകടത്തിലേക്ക് എത്തുന്നതിന്റെ കാരണവും ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

എന്തൊക്കെയാണ് ഫേസ്ബുക്ക് വഴി പ്രണയിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നു നിങ്ങള്‍ക്കറിയാമോ? പലപ്പോഴും മറ്റുള്ളവരുടെ കണ്ണില്‍ ഇത്തരം പ്രണയങ്ങള്‍ക്ക് വിലയുണ്ടാവില്ല, എന്നാല്‍ പ്രണയിക്കുന്ന വ്യക്തികളെ അപേക്ഷിച്ച് ചിലപ്പോള്‍ ഇത്തരം പ്രണയങ്ങള്‍ക്ക് അവര്‍ കല്‍പ്പിക്കുന്ന വില വളരെ വലുതായിരിക്കും.

സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടം
പങ്കാളിയുടെ ഫേസ്ബുക്ക് പ്രൊഫൈലിലേക്കുള്ള ഒളിഞ്ഞു നോട്ടം അവസാനിപ്പിക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ബന്ധം തകരുന്നതിന്റെ പ്രധാന കാരണമായിരിക്കും. തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് പലര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യം തന്നെയായിരിക്കും.

ഫ്രണ്ട് റിക്വസ്റ്റ് എന്ന വില്ലന്‍
നിങ്ങളുടെ പങ്കാളിയുടെ സുഹൃത്തിന് ഫ്രണ്ട്‌റിക്വസ്റ്റ് അയയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പലപ്പോഴും അവരുടെ അറിവോടെയല്ലാതൈ റിക്വസ്റ്റ് അയയ്ക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

പങ്കാളിയെ അവഹേളിക്കാതിരിക്കുക
ഫേസ്ബുക്ക് ഉപയോഗിക്കാത്തവര്‍ ഇന്നത്തെ കാലത്ത് ചുരുക്കമായിരിക്കും, എന്നാല്‍ പലപ്പോഴും പങ്കാളിയെ സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കാത്ത രീതിയിലുള്ള കമന്റുകള്‍ ഇടാന്‍ ശ്രദ്ധിക്കണം.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്
പലപ്പോഴും നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് അവരോടും കൂടിയൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

സ്റ്റാറ്റസ്
പങ്കാളിയുമായി ഉണ്ടാവുന്ന എന്തെങ്കിലും സൗന്ദര്യപ്പിണക്കങ്ങൾ പൊലിപ്പിച്ച് സ്റ്റാറ്റസ് ഇടുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.

Loading...

Comments are closed.

More News