Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 5:25 pm

Menu

Published on February 8, 2015 at 8:42 pm

ടെൻഷൻ വേണ്ട… ലാപ്ടോപ്പ് ബാറ്ററികൾ നീണ്ടു നില്ക്കാനും വഴികളുണ്ട്…!!!

how_to_increase_battery-life_

സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റം സേവനരംഗത്തെ പ്രവർത്തനങ്ങളിൽ കാലോചിതമായ മാറ്റങ്ങളാണ് തീർത്തത്. ഇൻഫർമേഷൻ ടെക്നോളജിയുടെ വിജയം തന്നെയാണ് ഇവിടെ എടുത്തുപറയാനുള്ളത്. പേഴ്സണൽ കമ്പ്യൂട്ടറിൽ നിന്ന് തുടങ്ങിയ ഈ വിജയഗാഥ ഇന്നെത്തിയിരിക്കുന്നത് ലാപ്ടോപ് എന്ന വിപ്ലവത്തിലാണ്.ലാപ്ടോപ്പിനെ മാറ്റി നിർത്തിയുള്ള ജീവിതം ഇന്ന് നിരർത്ഥകമായിരിക്കുകയാണ് .അക്കാദമിക രംഗത്തും ഓഫീസ് രംഗത്തും ലാപ്ടോപ്പിന് വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ലാപ്ടോപിന്റെ ഉപയോഗങ്ങൾ തന്നെയാണ് ലാപ്ടോപിനെ ഇത്രയും കൂടുതൽ പ്രിയങ്കരമാക്കിയത്. എന്നാൽ ലാപ്ടോപ്പിന്റെ ജീവനാഡിയായ ബാറ്ററി പലപ്പോഴും ലാപ്‌ടോപിന്റെ പ്രവർത്തനങ്ങളിൽ വില്ലനായി മാറാറുണ്ട്. എന്തായാലും ശരി ലാപ്ടോപ്‌ ബാറ്ററി വർദ്ധിപ്പിക്കാൻ ചില മാർഗങ്ങൾ അവലംബിച്ചാൽ ഈയൊരു പ്രശനം പരിഹരിക്കാക്കാവുന്നതേയുള്ളു .
ഇന്ന് ഗ്രീൻഹാർഡ് ഡ്രൈവുകളുപയോഗിച്ച് ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാം.അതോടപ്പം ഗ്രീൻസെറ്റിംഗുസും ബാറ്ററി വർദ്ധിപ്പിക്കാനുള്ള മറ്റൊരു മാർഗമാണ്.

Increase-Laptop-Battery-Life

വിൻഡോസ് സ്സെറ്റിംഗ്സ് :
ലാപ്ടോപ് വിൻഡോസ്‌ ഒ.എസ്‌ ആണെങ്കിൽ ചില സെറ്റിംഗുസുകൾ ചെയ്താൽ മതി.വിൻഡോസിന്റെ സെവൻ, എക്സ്പി,വിസ്റ്റ പതിപ്പുകളിൽ കസ്റ്റംസെറ്റിംഗ്സ് ബട്ടണ്‍ ഉപയോഗിച്ചാൽ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാം. ഈ സെറ്റിംഗ്സ് പവർ ബട്ടണിലെ മെയിന്റനന്‍സില്‍ കാണാം.

LaptopBatteryLife01

ബ്രൈറ്റ്‌നെസ് കുറയ്ക്കുന്നതും ബാറ്ററി ലൈഫ് വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.സ്പെഷ്യൽഗ്രാഫിക് പ്രോഗ്രാമുകളുള്ള കമ്പ്യൂട്ടറുകൾ കൂടുതൽ ബാറ്ററി വർദ്ധിപ്പിക്കാൻ സാഹയകമാകും.കണ്‍ട്രോൾ ഡിസ്പ്ലേ പാനലിലെ മെനുവിലാണ് ആ ഓപ്ഷനുള്ളത്.
പവർ ഓപ്ഷൻ മെനുവാണ് ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാനുള്ള മറ്റൊരു മാർഗം . പവർ ഓപ്‌ഷനുള്ള ലാപടോപുകളിൽ സിമ്പിൾ ആൻഡ് അഡ്വാൻസഡ് സെറ്റിംഗ്സുകൾ ഉണ്ട്.ഇവ ബാറ്ററി ലൈഫ് ദീർഘിപ്പിക്കുന്നതിന് സഹായിക്കും .

how-to-increase-laptop-battery-life

Loading...

Leave a Reply

Your email address will not be published.

More News