Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 5:42 pm

Menu

Published on March 17, 2017 at 1:37 pm

പ്രഭാതഭക്ഷണമായി ഐസ്‌ക്രീം കഴിച്ചാലോ?

hows-eating-ice-cream-for-breakfast

ഏതു പ്രായത്തില്‍പ്പെട്ട ആളുകളും ഏതു സമയത്തും കഴിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്‌ക്രീം. ഭക്ഷണത്തോടൊപ്പവും അല്ലാതെയും മിക്കവരും ഐസ്‌ക്രീം കഴിക്കാറുണ്ട്. എന്നാല്‍ പ്രഭാതഭക്ഷണമായി ഐസ്‌ക്രീം കഴിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ.

തമാശയാണെന്ന് കരുതേണ്ട. പ്രഭാതഭക്ഷണമായി ഐസ്‌ക്രീം കഴിക്കുന്നത് ആളുകളെ കൂടുതല്‍ മിടുക്കരും കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ പ്രാപ്തരാക്കുമെന്നുമാണ് പുതിയ പഠനം പറയുന്നത്. ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്.

ഇവരില്‍ ഒരു ഗ്രൂപ്പിന് ഉണര്‍ന്നയുടന്‍ ഐസ്‌ക്രീം നല്‍കി തുടര്‍ന്ന് കുറച്ച് പസിലുകളും ചെയ്യാന്‍ ആവശ്യപ്പെട്ടു. മറ്റൊരു ഗ്രൂപ്പിന് സാധാരണപോലെ പ്രഭാതഭക്ഷണവും നല്‍കി.

തുടര്‍ന്ന് ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചപ്പോള്‍ ഐസ്‌ക്രീം കഴിച്ചവരില്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള ആല്‍ഫാ തരംഗങ്ങള്‍ ഉണ്ടായതായി കണ്ടു. ഇത് ആളുകളെ കൂടുതല്‍ ശ്രദ്ധാലുവാക്കുന്നതോടൊപ്പം മാനസിക അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു.

ഐസ്‌ക്രീം കഴിച്ച ഗ്രൂപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചത് തണുത്ത ഭക്ഷണം കഴിച്ചതു കൊണ്ടാണോ എന്നറിയാന്‍ മറ്റൊരു ഗ്രൂപ്പ് ആളുകള്‍ക്ക് ഉണര്‍ന്നയുടന്‍ തണുത്ത വെള്ളം നല്‍കി പരീക്ഷണം ആവര്‍ത്തിച്ചു. എന്നാല്‍ ഐസ്‌ക്രീം കഴിച്ച ഗ്രൂപ്പിന്റെ അത്ര മെച്ചപ്പെട്ട പ്രകടനം ഇവര്‍ക്ക് കാഴ്ചവയ്ക്കാനായില്ല.

2005 ല്‍ ലണ്ടനില്‍ നടത്തിയ പഠനത്തില്‍ ഐസ്‌ക്രീം കഴിക്കുന്നത് ആളുകളില്‍ സന്തോഷം ജനിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇത് തലച്ചോറിന്റെ പ്ലഷര്‍ സെന്ററുകളെ ഉദ്ദീപിപ്പിക്കും. എന്നാല്‍ ഇക്കാര്യം മറ്റു രാജ്യങ്ങളിലെ പോഷകാഹാര വിദഗ്ധര്‍ അനുകൂലിക്കുന്നില്ല. പഴങ്ങളോ, ധാന്യങ്ങളോ കഴിച്ച് ദിവസം തുടങ്ങുന്നതാണ് ആരോഗ്യകരമെന്നാണ് ഇവരുടെ നിര്‍ദേശം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News