Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെണ്‍കുട്ടികൾ അറിയാതെ പോകുന്ന ആണ്‍കുട്ടികളുടെ ചില ഇഷ്ടക്കേടുകളുണ്ട്.പലരും അത് അറിയാറില്ല. പല പെണ്‍കുട്ടികളും മുന്‍ കാമുകരെ കുറിച്ച് സംസാരിക്കുന്നവരായിരിക്കും. എന്നാൽ ഇത് ആണ്‍കുട്ടികൾക്ക് ഇഷ്ടപ്പെടണമെന്നില്ല.അവർ അത് നിങ്ങളോട് തുറന്നു പറയാൻ ചിലപ്പോൾ മടിക്കും. പലപ്പോഴും നിങ്ങളുടെ പല പ്രവൃത്തികളും അവർക്കത്ര രസിക്കുന്നുണ്ടാകില്ല.അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
–

–
1.നിങ്ങൾ ആരോടെങ്കിലും മറ്റ് പെണ്‍കുട്ടികളെ കുറിച്ച് മോശമായി സംസാരിക്കുന്നത് കേട്ടാൽ അവൻ നിങ്ങളെക്കുറിച്ച് മോശമായ ചിന്തയുണ്ടാകാൻ കാരണമാകും.സ്‌നേഹവതിയും ആകര്‍ഷകയുമായ പെണ്‍കുട്ടിയെയായിരിക്കും അവർ ആഗ്രഹിക്കുന്നത്.
2.എല്ലാവരോടും പരുഷമായി പെരുമാറുന്ന സ്വഭാവമുള്ള പെണ്‍കുട്ടികളെ ആണ്‍കുട്ടികൾക്ക് പൊതുവെ ഇഷ്ടമല്ല.അതിനാൽ എല്ലായ്‌പ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക. മോശം ദിവസമാണെങ്കിലും അവരോടുള്ള സമീപന രീതി നല്ലതായിരിക്കാൻ ശ്രദ്ധിക്കുക.
3. എപ്പോഴും മുന്‍ കാമുകനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത് ആണ്‍കൂട്ടികള്‍ തീര്‍ത്തും ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഒന്നാണ്.മുൻ കാമുകനെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മറ്റൊരാളുടെ കൂടെ പോകുന്നത് തീർത്തും തെറ്റാണ്.
–

–
4.നല്ല ചുറുചുറുക്കുള്ള സ്വന്തമായി അഭിപ്രായങ്ങളുള്ള പെണ്‍കുട്ടികളെയാണ് ആണ്‍കുട്ടികൾക്ക് ഇഷ്ടം. എന്ത് പറഞ്ഞാലും ഒരഭിപ്രായവുമില്ലാത്ത പെണ്‍കുട്ടികളെ ഇവർ ഇഷ്ടപ്പെടില്ല.
5.അമിതമായി സുഗന്ധലേപനം പൂശുന്ന പെണ്‍കുട്ടികളെ ആണ്‍കുട്ടികൾക്ക് ഇഷ്ടമല്ല. ആണ്‍കുട്ടികളില്‍ പലര്‍ക്കും ഇവയുടെ നേര്‍ത്ത മണമായിരിക്കും ഇഷ്ടം. നേര്‍ത്തരീതിയിലുള്ള മണങ്ങളാണ് ആണ്‍കുട്ടികളെ പ്രീതിപെടുത്തുക.
6.പെണ്‍കുട്ടികൾ അവരുടെ കൈ മനോഹരമാക്കാൻ നഖങ്ങൾ നീട്ടി വളർത്തി അതിൽ നെയിൽ പോളീഷിട്ട് വളരെ ആകർഷകമാക്കിയിരിക്കും.എന്നാൽ ആണ്‍കുട്ടികളില്‍ പലര്‍ക്കും ഇഷ്ടമല്ലാത്ത കാര്യങ്ങളില്‍ ഒന്നാണിത്. അതിനാൽ നഖങ്ങളുടെ നീളം കുറച്ച് ലളിതവും സ്വാഭാവികവുമായി സൂക്ഷിക്കുക.
–

Leave a Reply