Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ച മറ്റൊരു പ്രണയതകര്‍ച്ചയായിരുന്നു ഒരുകാലത്ത് മലയാളികളുടെ പ്രിയതാരജോഡികളായിരുന്ന മുകേഷിന്റെയും സരിതയുടേയും. കാണുന്നവര്‍ക്കും പോലും അസൂയ തോന്നിക്കുന്ന സന്തോഷകരമായ ജീവിതമായിരുന്നു ഇവരുടേത്. എന്നാൽ എപ്പോഴോ ഇവരുടെ ജീവിതത്തിൽ വിള്ളൽ വീണു. മുകേഷുമായുള്ള പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ സരിത ഒരിക്കലും താല്‍പ്പര്യപ്പെട്ടിരുന്നില്ല. വിവാഹമോചനത്തിനായി ഇവര്‍ കോടതിയില്‍ എത്തിയത് വരെ മാധ്യമങ്ങള്‍ ചൂടോടെ ചര്‍ച്ച ചെയ്തു. എന്നാൽ ഇപ്പോൾ മുകേഷ് നര്‍ത്തകിയായ മേത്തില് ദേവികയ്ക്കും മകള്‍ക്കുമൊപ്പം കഴിയുമ്പോള്‍ സരിത തങ്ങളുടെ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ഇനിയൊരു വിവാഹത്തിന് താത്പര്യമില്ലെന്നാണ് സരിത പറയുന്നത്. 25 വര്‍ഷങ്ങളായി മുകേഷിന് വേണ്ടി ഞാനൊരുപ്പാട് അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്തു. എന്റെ അഭിനയം, സിനിമാജീവിതം, സല്‍പ്പേര് ഒക്കെ ഞാന്‍ മറക്കാന്‍ പ്രേരിതയായിയെന്ന് സരിത പറയുന്നു. സാധാരണ വീട്ടമ്മയായി ഞാന്‍ ഒതുങ്ങിക്കൂടി ജീവിക്കാന്‍ ആഗ്രഹിച്ചു. വീട്ടിലെ പ്രശ്നങ്ങള്‍ പുറത്തറിയരുതെന്നും, മീഡിയയുമായി സംസാരിക്കരുതെന്നും ഞാന്‍ തീരുമാനിച്ചു. മറ്റുപല പെണ്ണുങ്ങളെയും പോലെ ഞാനെന്റെ ഭര്‍ത്താവിന്റെ നിരന്തരമായ മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങി. സഹിക്കാവുന്നതിലപ്പുറമായപ്പോള്‍ എനിക്ക് വിവാഹമോചനം അനിവാര്യമായ ഒരു നടപടിയായി തോന്നി. എന്നാൽ എന്റെ മുമ്പിൽ മക്കൾ അതിന് ഒരു തടസ്സമായി നിന്നു. അച്ഛന്റെ ഹൃദയത്തില്‍ ഒരു ചെറിയ ഹോളുണ്ടെന്നും അദ്ദേഹത്തെ നമ്മള് വേണം പരിചരിക്കാനെന്നും മക്കൾ തന്നോട് പറഞ്ഞെന്ന് സരിത പറയുന്നു. എന്തായാലും മുകേഷുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തേണ്ട എന്നാണ് തന്റെ തീരുമാനമെന്ന് സരിത പറഞ്ഞു.