Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 7:24 am

Menu

Published on August 19, 2014 at 3:12 pm

‘മുതല ഐസ്ക്രീം’ വിപണിയിൽ…!!!

ice-cream-made-from-crocodile-eggs

ഫിലിപ്പൈൻസ് : ഫിലിപ്പൈൻസിലെ ഈ റെസ്റ്റോറൻറിൽ ചെന്നാൽ നിങ്ങൾക്ക് ഇനി മുതലയുടെ ഫ്ലേവറോട് കൂടിയ ഒരു പുതിയ ഐസ്ക്രീം ലഭ്യമാകും . ഫിലിപ്പൈൻസിലെ ദാവോ നഗരത്തിലുള്ള സ്വീറ്റ് റെസ്റ്റോറൻറിലാണ് ഈ ഐസ്ക്രീം ലഭ്യമാകുന്നത്. ദമ്പതിമാരായ ഡിനോയും ബയാൻക റാമോസുമാണ് ഈ റെസ്റ്റോറൻറിൻറെ ഉടമകൾ. ഐസ്ക്രീം കൂടാതെ മുതലയുടെ മുട്ടയും ഇവർ വിൽക്കുന്നുണ്ട്. ദമ്പതിമാർ ഒരു പരീക്ഷണമെന്ന നിലയ്ക്കായിരുന്നു മുതലയുടെ ഫ്ലേവർ ഉപയോഗിച്ച് ഐസ്ക്രീം ആദ്യം ഉണ്ടാക്കിയത്. എന്നാൽ ഈ ഐസ്ക്രീമിന് പിന്നീട് കൂടുതൽ ആവശ്യക്കാർ എത്തുകയായിരുന്നു. ഈ ഐസ്ക്രീം ഉണ്ടാക്കാനായി മുതലയുടെ മാംസമല്ല ഉപയോഗിച്ചിട്ടുള്ളതെന്നും മറിച്ച് അതിൽ മുതലയുടെ മുട്ട മാത്രമാണ് ഉപയോഗിച്ചതെന്ന് ഡിനോ പറഞ്ഞു. കാരണം ഈ മുട്ടയുടെ 80% മഞ്ഞക്കരുവാണുള്ളത്. കോഴിമുട്ടയെക്കാൾ ആരോഗ്യകരവുമാണ് മുതല മുട്ട.



crocodile icecream3

crocodile ice cream2

crocodile icecream

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News