Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കാതെ തന്നെ റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സംവിധാനവുമായി ഐഡിയ. റീചാര്‍ജ് ഷോപ്പുകളില്‍ നല്‍കുമ്പോള്‍ നമ്പര്‍ മറ്റുള്ളവരുടെ കൈകളില്‍ എത്തിച്ചേരുമോ എന്ന ഉപയോക്താക്കളുടെ ആശങ്ക അകറ്റാണ് പുതിയ സംവിധാനം. ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ചൊവ്വാഴ്ച്ച സംവിധാനം അവതരിപ്പിക്കും. ഇതിന്റെ ബീറ്റാ ടെസ്റ്റ് ഇന്ന് എറണാകുളത്ത് നടക്കുകയാണ്. സ്വകാര്യ റീചാര്‍ജിങ്ങിനായി ഐഡിയ ഉപയോക്താക്കള്‍ CODE എന്ന് ടൈപ്പ് ചെയ്ത് 55515 എന്ന നമ്പറിലേക്ക് അയക്കണം. ഇതിനു മറുപടിയായി ഒരു പ്രവൈറ്റ് കോഡ് എസ്എംഎസ് ആയി ഉപയോക്താവിന് ലഭിക്കും. മൊബല്‍ റീചാര്‍ജ് ചെയ്യാന്‍ റീചാര്‍ജ് ഷോപ്പില്‍ ചെന്ന് മൊബൈല്‍ നമ്പറിന് പകരം കോഡ് കൊടുത്താല്‍ മതി. സ്ത്രീകള്‍ക്ക് ഇത് ഏറെ പ്രയോജകരമാകുമെന്ന് ഐഡിയ വക്താവ് പ്രതികരിച്ചു.റീചാര്‍ജ് ഷോപ്പ് ഉടമ നമ്പര്‍ തെറ്റായി ടൈപ്പ് ചെയ്യുക വഴി തന്റെ പണം പോയെന്ന ഉപയോക്താവിന്റെ പരാതികള്‍ക്കും ഇതോടെ അറുതിയാകും.
Leave a Reply