Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:54 am

Menu

Published on August 14, 2018 at 5:40 pm

തണുത്ത പാദങ്ങൾക്കും കൈകൾക്കും പരിഹാരം ഇതാ…

ideas-of-natural-cure-for-cold-feet-and-hands

കോൾഡ് ഫീറ്റ് എന്നറിയപ്പെടുന്ന പ്രശ്നം രക്തയോട്ടം കുറവുള്ളവരിലാണ് സാധാരണയായി കണ്ടുവരുന്നത്. പാദങ്ങൾ തണുത്തിരിക്കുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. രക്തയോട്ടം കുറവാകുന്നത് മൂലം പാദത്തിലേക്ക് ആവശ്യത്തിനു രക്തവും ഒാക്സിജനും എത്താതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. രക്തയോട്ടം സാധാരണ നിലയിലായാൽ ഈ പ്രശ്നം സ്വയം പരിഹരിക്കപ്പെടും.

ചിലപ്പോഴൊക്കെ ഈ തണുത്ത പാദങ്ങൾ മറ്റു രോഗങ്ങളുടെ ലക്ഷണമാകാറുണ്ട്. ക്രോണിക്ക് ഫറ്റീഗ് സിൻഡ്രോം, അനീമിയ, പെരിഫെറൽ ന്യൂറോപ്പതി, റെസ്റ്റ് ലെസ്സ് ലെഗ്സ് സിൻഡ്രോം, റെയ്നോഡ്സ് ഡിസീസ്, ഹൈപ്പോതെർമിയ, ഹൈപ്പോതൈറോയിഡിസം എന്നിവയാണാ രോഗങ്ങൾ.കൂടാതെ പോഷകാഹാര കുറവ്, കടുത്ത പുകവലി, മദ്യപാനം എന്നിവയും ഈ രോഗത്തിനു കാരണമാകാറുണ്ട്.

*മരവിച്ചതു പോലെ തോന്നുക

തണുത്ത പാദങ്ങൾക്ക് പുറമെ കാലുകൾ മരവിച്ചതു പോലെ തോന്നുക, തൊലിക്ക് നിറവ്യത്യാസം, തൊലിക്ക് കട്ടി കൂടുതൽ, തൊലിപ്പുറമെ പോളകൾ അല്ലെങ്കിൽ വ്രണങ്ങൾ എന്നിവയുണ്ടായാൽ ഉടൻ ഡോക്ടറെ കണ്ട് പരിഹാരം തേടണം. തണുത്ത പാദങ്ങൾക്കുള്ള കാരണങ്ങൾ ഒാരോരുത്തരിലും വ്യത്യസ്തമാണ്. അതുകൊണ്ട് ഡോക്ടറെ കണ്ടു വിശദമായ പരിശോധന ഈ രോഗത്തിനു ആവശ്യമാണ്.

കൂടെക്കൂടെ ഈ അവസ്ഥ ഉണ്ടാവുകയാണെങ്കിൽ ഒട്ടും അമാന്തിച്ചു കൂടാ.തണുത്ത പാദങ്ങൾക്ക് ചെയ്യാവുന്ന ചില ലളിതമായ ചികിൽസാ രീതികളെ പ്പറ്റിയാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഇത് ഒരിക്കലും ഡോക്ടറുടെ ചികിൽസക്ക് പകരമാവില്ല. ഇവ വീട്ടിൽ ചെയ്യാവുന്ന തികച്ചും പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ മാത്രമാണ്. ഈ മാർഗ്ഗങ്ങൾ കടുത്ത ബുദ്ധിമുട്ടുകൾക്ക് ചില്ലറ പരിഹാരം ആവുക മാത്രമേയുള്ളൂ. പൂർണ്ണമായ രോഗശാന്തിക്ക് ഡോക്ടറെ കാണണം.

ഹൈഡ്രോതെറാപ്പി അല്ലെങ്കിൽ ജലചികിൽസ ഈ രോഗത്തിനുള്ള ഏറ്റവും ലളിതമായ ചികിൽസയാണ്. ചൂടു വെള്ളത്തിലും തണുത്ത വെള്ളത്തിലും മാറി മാറി കാലു മുക്കുന്നതാണ് ഈ ചികിൽസാ രീതി. ചൂടുവെള്ളത്തിൽ കാലു മുക്കുമ്പോൾ രക്തയോട്ടം മെച്ചപ്പെടുന്നു. തണുത്ത വെള്ളത്തിൽ കാലു മുക്കുമ്പോൾ തണുത്ത പാദങ്ങളുടെ രോഗ ലക്ഷണങ്ങൾ ശമിക്കുന്നു.

രണ്ടു വട്ടപ്പാത്രങ്ങളിൽ ചൂടുവെള്ളവും തണുത്ത വെള്ളവും എടുക്കുക. സൌകര്യപ്രദമായി ഇരുന്നതിനു ശേഷം കാലു ആദ്യം തണുത്ത വെള്ളത്തിൽ മുക്കിപ്പിടിക്കുക. രണ്ടു മിനിറ്റ് സമയം ഇങ്ങനെ പിടിക്കണം. പിന്നീട് കാൽ ചൂടുവെള്ളത്തിൽ ഒരു മിനിറ്റ് മുക്കിപ്പിടിക്കുക. മാറി മാറി ചെയ്യണം. ഏകദേശം ഇരുപത്തഞ്ചു മിനിറ്റോളം ഇങ്ങനെ ചെയ്യണം. പിന്നീട് കാലു തുടച്ച് വൃത്തിയാക്കി സോക്സ് അണിയണം. ഒരു ദിവസത്തിൽ പല പ്രാവശ്യം ഇങ്ങനെ ചെയ്യണം. രോഗത്തിൽ നിന്നും ആശ്വാസം കിട്ടുന്നതു വരെ ഇങ്ങനെ ചെയ്യാവുന്നതാണ്. കാലു മുക്കാനെടുക്കുന്ന വെള്ളത്തിൽ റോസ്മേരി ഒായിൽ, പെപ്പർമിന്റ് ഒായിൽ എന്നിങ്ങനെ സുഗന്ധമുള്ള എന്തെങ്കിലും ചേർക്കുന്നത് നല്ലതാണ്. ഈ വെള്ളത്തിൽ ഇഞ്ചി ചേർക്കുന്നതും നല്ലതാണ്. തണുത്ത പാദങ്ങൾക്കുള്ള മറ്റൊരു ലളിതമായ ചികിൽസ എപ്സം സാൾട്ട് ഉപയോഗിച്ചുള്ളതാണ്. പലപ്പോഴും മഗ്നീഷ്യത്തിന്റെ കുറവ് മൂലമാണ് തണുത്ത പാദങ്ങൾ ഉണ്ടാകുന്നത്. എപ്സം സാൾട്ടിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം സൾഫേറ്റ് ഈ അവസ്ഥക്ക് മതിയായ പരിഹാരമാണ്. കൂടാതെ ചെറു ചൂടുള്ള വെള്ളം കാലുകളെ ഊഷ്മളമാക്കുന്നു. ചെറു ചൂടുള്ള വെള്ളത്തിൽ അര കപ്പ് എപ്സം സാൾട്ട് കലർത്തുക. സാൾട്ട് വെള്ളത്തിൽ മുഴുവനായി അലിഞ്ഞു ചേരണം. പാദങ്ങൾ ഈ വെള്ളത്തിൽ മുക്കി വെക്കുക. അര മണിക്കൂറോളം ഇരിക്കണം. ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യണം.

*മഗ്നീഷ്യം

മഗ്നീഷ്യം ധാരാളമടങ്ങിയ ഭക്ഷണം കഴിക്കണം. മഗ്നീഷ്യം ശരീരത്തിനു വളരെ അത്യാവശ്യമായ ഒരു മൂലകമാണ്. ശരീരത്തിലെ രക്തയോട്ടത്തിനു മഗ്നീഷ്യം വളരെ അത്യാവശ്യമാണ്. കൂടാതെ വൈറ്റമിൻ ഡി ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ മഗ്നീഷ്യം കൂടിയേ കഴിയൂ. ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാൽ തണുത്ത പാദങ്ങളും കൈപ്പത്തികളും ഉണ്ടാകും. ശരീരത്തിനു മഗ്നീഷ്യം സൂക്ഷിച്ചു വെക്കാൻ കഴിയില്ല. അതുകൊണ്ട് മഗ്നീഷ്യം അടങ്ങിയ ഭക്ഷണം എല്ലാ ദിവസവും കഴിക്കണം. പുരുഷൻമാർക്ക് ഒരു ദിവസം 400 മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമാണ്. സ്ത്രീകൾക്ക് 300 മില്ലിഗ്രാം മതി.

മഗ്നീഷ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ് പച്ചച്ചീര, ടർണിപ്പ്, ബ്രോക്കോളി, കുക്കുമ്പർ, അവോക്കാഡോ, ബേക്ക്ഡ് പൊട്ടെട്ടൊ, ഗ്രീൻ ബീൻസ്, മത്തങ്ങാക്കുരുക്കൾ, ബദാം, എള്ളു എന്നിവ. സംസ്കരിക്കാത്ത ധാന്യങ്ങളിലും ഇവയടങ്ങിയിട്ടുണ്ട്. അല്ലെങ്കിൽ ഡോക്ടറെ കണ്ട് മഗ്നീഷ്യം സപ്ലിമെന്റുകൾ കഴിക്കണം. ഈ ലളിതമായ മാർഗ്ഗങ്ങൾ തണുത്ത പാദങ്ങൾക്കും കൈകൾക്കും നല്ല പരിഹാരമാണ്.

*ഗ്രീൻ ടീ

തണുത്ത പാദങ്ങൾക്കുള്ള മറ്റൊരു ലളിതമായ പരിഹാരമാണ് ഗ്രീൻ ടീ. ഗ്രീൻ ടീ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അപ്പോൾ അവയിലൂടെ രക്തം എളുപ്പത്തിൽ പ്രവഹിക്കുകയും കാലുകളിൽ രക്തയോട്ടം വർദ്ധിക്കുകയും ചെയ്യുന്നു. ദിവസം രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ കുടിക്കണം. ഗ്രീൻ ടീ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഒരു കപ്പ് തിളച്ച വെള്ളത്തിൽ ഗ്രീൻ ടീ ഇലകൾ ഇട്ടു അടച്ചു വെക്കുക. ഏഴു മിനിറ്റോളം അനക്കാതെ വെക്കുക. പിന്നീട് അരിച്ചെടുത്ത് കുടിക്കാം. രുചി മെച്ചപ്പെടുത്താനായി തേൻ ചേർക്കാവുന്നതാണ്.

ഗ്രീൻ ടീ മറ്റൊരു രീതിയിലും തണുത്ത പാദങ്ങൾക്കായി ഉപയോഗിക്കാം. ഒരു വലിയ പാത്രത്തിൽ ചൂടുവെള്ളമെടുത്തു അതിൽ മൂന്നോ നാലോ ഗ്രീൻ ടീ ബാഗ് ഇട്ടു വെക്കുക. പത്തു മിനിറ്റോളം വെക്കണം. അതിനു ശേഷം ബാഗ് എടുത്തു മാറ്റി കാലുകൾ വെള്ളത്തിൽ മുക്കിപ്പിടിക്കുക. പത്തു മിനിറ്റ് വെക്കാം. ദിവസം രണ്ടു പ്രാവശ്യം ചെയ്യാം. ബാഗ് എടുത്തു മാറ്റാതെയും ഇത് ചെയ്യാവുന്നതാണ്.

വെളുപ്പാൻ കാലത്ത് പുല്ലിലൂടെ ചെരിപ്പില്ലാതെ നടക്കുക. ഇത് കാലിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. ഇത് തണുത്ത പാദങ്ങൾക്കുള്ള ഒരു നല്ല പരിഹാരമാണ്. കൂടാതെ നടത്തം കാലുകളിലെയും പാദങ്ങളിലെയും മസിലുകളെയും ലിഗമെന്റുകളേയും ടെന്റനുകളേയും ശക്തിപ്പെടുത്തുന്നു. ചെരുപ്പില്ലാതെ പുലർ കാലത്തെ വെയിലിൽ നടക്കുമ്പോൾ ശരീരത്തിലേക്ക് വൈറ്റമിൻ ഡി ആഗിരണം ചെയ്യപ്പെടുന്നു. വൈറ്റമിൻ ഡി ശരീരത്തിനു അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. വൈറ്റമിൻ ഡിയുടെ കുറവ് അനീമിയ ഉണ്ടാക്കും. കാൽപ്പാദങ്ങളുടെയും കൈപ്പത്തികളുടെയും തണുപ്പിനും ഇത് കാരണമാകാറുണ്ട്. അതുകൊണ്ട് ദിവസം അര മണിക്കൂർ വെയിലു കൊണ്ട് നടക്കുന്നത് തണുത്ത പാദങ്ങൾക്ക് മാത്രമല്ല ശരീരത്തിന്റെ പൊതുവിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്.

 

Loading...

Leave a Reply

Your email address will not be published.

More News