Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നോ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തി പോയതേ അയാള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. തിരിച്ചു വന്നു നോക്കിയപ്പോള്‍ കാര്‍ കാണുന്നില്ല. സംഭവം അന്വേഷിച്ചു നോക്കിയപ്പോള്‍ കാര്‍ ദേ കിടക്കുന്നു തൊട്ടടുത്ത ബില്ഡിങ്ങിന്റെ മുകളില്‍. അത്തരത്തില്‍ ഒരു സംഭവമാണ് ബെയ്ജിങ്ങ് നഗരത്തില്‍ ഈയടുത്തുണ്ടായത്. നിയമം തെറ്റിച്ച് കാര്‍ പാര്‍ക്ക് ചെയ്ത ആള്‍ക്ക് കേസ് കോടതിയിലേക്കും മറ്റു പിഴകളിലേക്കുമൊന്നും തന്നെ പോകാതെ തത്സമയം തന്നെ ശിക്ഷ ലഭിക്കുകയായിരുന്നു.
സിഷൂവിലെ ബസ് സ്റ്റാന്റിന് നടുവില്‍ ഒരാള്‍ തന്റെ കാര്‍ അനധികൃതമായി നിയമം തെറ്റിച്ച് നിര്‍ത്തിയിട്ട് പോയതായിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെ കാര്‍ ക്രൈന്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. സമാനമായ സംഭവങ്ങള്‍ ചൈനയില്‍ ഈയിടെ നിരവധിയുണ്ടായിട്ടുണ്ട്. ഏതായാലും നമ്മുടെ നാട്ടിലും ഈ രീതിയിലുള്ള നിയമങ്ങളൊക്കെ വരുകയാണെങ്കില്‍ നന്നാകും. വീഡിയോ കണ്ടു നോക്കൂ..
Leave a Reply