Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗൂഗിൽ ട്രാന്‍സിലേറ്ററിൽ മലയാളവും ഉൾപ്പെടുത്തി. ഗൂഗൂഗിള്‍ പുതുതായി ഉള്‍പ്പെടുത്തിയ പത്ത് ഭാഷകളിലാണ് മലയാളവും ഇടംനേടിയിരിക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലാണ് പുതുതായി പത്ത് ഭാഷകള്‍ കൂടി ട്രാന്‍സ്‌ലേറ്റില്‍ ഉള്‍പ്പെടുത്തുന്നതായി അറിയിച്ചിരിക്കുന്നത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് സപ്പോര്‍ട്ട് ചെയ്യുന്ന ഭാഷകളുടെ എണ്ണം 90 ആയി.ഇതുവഴി 20 കോടി ആളുകള്‍ക്ക് കൂടി തര്‍ജ്ജമ സേവനം ഉപയോഗപ്പെടുത്താനാകുമെന്നാണ് ഗൂഗിളിന്‍റെ കണക്ക്.മലയാളത്തെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഉള്‍പ്പെടുത്തണം എന്നത് ദീര്‍ഘനാളായുള്ള ആവശ്യമാണ് .3.8 കോടി ആളുകള്‍ സംസാരിക്കുന്ന മലയാളം ഇന്ത്യയിലെ പ്രബലഭാഷകളില്‍ ഒന്നാണ്.തമിഴും ഹിന്ദിയും അടക്കമുള്ള ഭാഷകള്‍ നേരത്തേ ഗൂഗിള്‍ ട്രാന്‍സിലേറ്റില്‍ ഇടം നേടിയിട്ടുണ്ട്.
Leave a Reply