Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹെല്‍സിങ്കി: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നായ നോക്കിയ കോർപ്പറേഷൻ അടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യക്കാരനായ രാജീവ് സൂരിയെ നിയമിക്കാനൊരുങ്ങുന്നു.വിവിധ കമ്പനികളിലായി 23 വര്‍ഷത്തെ പാരമ്പര്യമുള്ള രാജീവ് ഇപ്പോൾ നോക്കിയയുടെ ടെലികോം എക്യുപ്‌മെന്‍റ് ബിസിനസ് മേധാവിയാണ്.1995 ലാണ് രാജീവ് നോക്കിയയിൽ പ്രവേശിച്ചത്.കമ്പനിയുടെ നിലവിലെ സി.ഇ.ഒ. ആയ സ്റ്റീഫന്‍ ഇലോപ് മൈക്രോസോഫ്റ്റിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ഈ നിയമന ഉത്തരവ് രാജീവിന് ലഭിക്കാൻ പോകുന്നത്.ഈ മാസം അവസാനത്തോടെ നിയമനം ഉണ്ടാകുമെന്നാണ് കരുതുന്നത്.മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സില്‍ എന്‍ജിനിയറിങ് ബിരുദം നേടിയിട്ടുള്ള ആളാണ് രാജീവ് .
Leave a Reply