Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലേഷ്യ : ഏഷ്യ കപ്പ് ഹോക്കി സെമിയില്‍ മലേഷ്യയെ രണ്ട് ഗോളിന് തോല്പി ഇന്ത്യ ഫൈനലില്‍ കടന്നു. ദക്ഷിണ കൊറിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ . ഫൈനല്‍ മത്സരം ഞായറാഴ്ചയാണ്.നേരത്തെ ഗ്രൂപ്പ് റൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ കൊറിയയെ കീഴടക്കിയിരുന്നു.ആദ്യസെമി ഫൈനലില്‍ പാകിസ്ഥാനെ 2-1ന് ദക്ഷിണ കൊറിയ കീഴടക്കിയിരുന്നു.പാകിസ്ഥാന്‍ തോറ്റതോടെ ഇന്ത്യയ്ക്ക് അടുത്തകൊല്ലം നടക്കുന്ന ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റിന് ബര്‍ത്തും ലഭിച്ചു.
സെമിയില്‍ തോറ്റതോടെ പാകിസ്ഥാന് ലോകകപ്പ് യോഗ്യതയും നഷ്ടമായി. 42 വര്‍ഷത്തിനിടയിൽ ആദ്യമായാണ് പാകിസ്ഥാന് ലോകകപ്പില്‍ കളിക്കാന്‍ അര്‍ഹതയില്ലാതെ പോകുന്നത്.ഇരുപകുതികളുമായി ഒരോ ഗോള്‍ വീതം സ്കോര്‍ ചെയതാണ് ഇന്ത്യ ആതിഥേയരായ മലേഷ്യയെ മറികടന്ന് ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനിലെത്തിയത് .എട്ടാം മിനിട്ടില്‍ വി. ആര്‍ . രഘുനാഥും 60ം മിനിട്ടിൽ മന്‍ദീപ് സിംഗും നേടിയ ഗോളുകളാണ് ഇന്ത്യക്ക് വിജയം നേടാന്‍ സഹായമായത് .
Leave a Reply