Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്‌പൂർ ; വയറിന് പുറത്തേക്ക് തള്ളിനിൽക്കുന്ന രണ്ടാമത്തെ തലയുമായി അത്ഭുതശിശുവിൻറെ ജനനം. ജയ്‌പൂരിലെ ജഹാസ്പൂരിലെ രാം സ്‌നേഹി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ഗര്‍ഭിണിയായ യുവതിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സോണോഗ്രാഫി സ്‌കാനിനും അള്‍ട്രാസൗണ്ടിനും യുവതിയെ വിധേയയാക്കി. അപ്പോഴാണ് യുവതിയുടെ വയറ്റിൽ ഇരട്ടക്കുട്ടികളുണ്ടെന്ന് തെളിഞ്ഞത്. ഉടൻ തന്നെ സിസേറിയൻ നടത്തുകയും ചെയ്തു.
സാധാരണ തലയ്ക്ക് പുറമേ വയറിന് പുറത്തേക്ക് തള്ളി നിൽക്കുന്ന തലയുള്ള കുഞ്ഞിനായിരുന്നു യുവതി ജന്മം നൽകിയത്. രണ്ട് ആരോഗ്യമുള്ള കൈകള്‍ക്ക് പുറമെ ഒരു കൈ കൂടി കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ട്.വയറിൽ നിന്ന് തള്ളി നിൽക്കുന്ന തലയ്ക്ക് കണ്ണുകളും ചെവികളും ഉണ്ടായിരുന്നില്ല. സിസേറിയന് ശേഷം കുട്ടിയുടെ ഓപ്പറേഷന്‍ നടത്തുന്നതിനായി ജെകെ ലോണ്‍ ഹോസ്പിറ്റലിലേക്ക് ഇവരെ പിന്നീട് മാറ്റി. നാല് മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ഉദരത്തില്‍ നിന്നും പുറത്തേക്ക് തള്ളി നിന്നിരുന്ന രണ്ടാമത്തെ തല ഡോക്ടർമാർ നീക്കം ചെയ്തു. പാരാസൈറ്റിക് ട്വിൻസ് സയാമീസ് ഇരട്ടകളിൽ നിന്ന് വ്യത്യസ്തമായ അവസ്ഥയാണ് ഇതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇതില്‍ ഒരു കുട്ടി തീര്‍ത്തും വളര്‍ച്ചയില്ലാത്ത വിധത്തിലായിരിക്കും ഉണ്ടാവുക. ശസ്ത്രക്രിയക്ക് മുമ്പ് ഇരുപത്തിനാലുകാരനും കർഷകനായ യുവതിയുടെ ഭർത്താവ് തന്റെ ഭാര്യയുടെ ജീവനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും കുട്ടിക്ക് രണ്ടാം സ്ഥാനമേയുള്ളുവെന്നും ഡോക്ടറോട് പറഞ്ഞിരുന്നു. കുഞ്ഞിനേയും അമ്മയെയും രക്ഷിക്കാന്‍ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇവരെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റാ ഡോ. വിജിയെത ഗാര്‍ഗ് പറയുന്നു.
Leave a Reply