Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇത് ആറുവയസ്സുകാരന്‍ പ്രാന്‍ഷു ദൈവമായ കഥ. വലിയ തലയും ചെറിയ കണ്ണുകളുമായി പ്രാന്‍ഷു ജനിച്ചത് പഞ്ചാബിലെ ജലന്തര്‍ എന്ന ഗ്രാമത്തിലാണ്. ഇവിടുത്തുകാര്‍ക്ക് പ്രാന്‍ഷു ആറു വയസ്സുള്ള വെറുമൊരു ബാലനല്ല. സാക്ഷാല്‍ ദൈവമാണ്. ഗണപതിയുടെ പുനര്‍ജന്മമാണ് പ്രാന്‍ഷുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പറയുക മാത്രമല്ല, ഭിന്നശേഷിയോടെ ജനിച്ച കുഞ്ഞുപ്രാന്‍ഷുവിനെ ഗണപതിഭഗവാന്‍ എന്നാണിവര്‍ വിളിക്കുന്നത്. എല്ലാ വ്യാഴാഴ്ചയും സമീപത്തെ ക്ഷേത്രത്തിന് മുന്നില്‍ പ്രാന്‍ഷുവുണ്ടാകും, ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കാന്‍. ഭക്തജനങ്ങളുടെ തിരക്ക് ക്രമാതീതമായി കൂടിയതോടെയാണ് വീട്ടില്‍ ദര്‍ശനം നല്‍കുന്ന പതിവ് വേണ്ടെന്ന് വെച്ചത്.

വ്യാഴാഴ്ചകളില്‍ പ്രാന്‍ഷുവിനെ തൊഴാനും അനുഗ്രഹം വാങ്ങാനും വലിയ തിരക്കാണ് അനുഭവപ്പെടുക. പ്രാന്‍ഷുവിന്റെ അനുഗ്രഹമുണ്ടെങ്കില്‍ എല്ലാ ആഗ്രഹങ്ങളും നടക്കുമെന്നും പ്രതിസന്ധികളെ തരണം ചെയ്യാമെന്നും ഇവിടുത്തുകാര്‍.ആഗ്രഹങ്ങള്‍ നടന്നാല്‍ നേര്‍ച്ചയെന്നോണം പണവും മറ്റുമൊക്കെ പ്രാന്‍ഷുവിന് സമര്‍പ്പിക്കാനെത്തും ഭക്തര്‍.തല വളരുന്ന അപൂര്‍വ്വ വൈകല്യത്തോടെയാണ് പ്രാന്‍ഷു ജനിച്ചത്. മകന്റെ തല വളരുന്നത് ഗണപതിയുടെ രൂപം കൈവരാനാണെന്ന് പ്രാന്‍ഷുവിന്റെ അച്ഛന്‍ കമലേഷ് പറയുന്നു. ‘ആളുകള്‍ അവനെക്കാണുമ്പോള്‍, കൈ കൂപ്പുന്നു, തല കുനിക്കുന്നു, ഞാനും അങ്ങനെ തന്നെയാണ് ചെയ്യാറ്.

അവന്‍ ഗണപതിയുടെ പുനര്‍ജന്മം തന്നെയാണ്. പ്രാന്‍ഷുവിനോട് പ്രാര്‍ഥിക്കുന്ന ആര്‍ക്കും നിരാശരാകേണ്ടി വന്നിട്ടില്ല. അവരുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുന്നു.’ഈ ആരാധനയും അനുഗ്രഹം കൊടുക്കലുമൊക്കെ പ്രാന്‍ഷുവും ആസ്വദിക്കുന്നുണ്ട്.’ഞാന്‍ ഗണേശഭഗവാനെപ്പോലെയാണെന്നാണ് എല്ലാവരും പറയാണ്. അങ്ങനെ തന്നെയാണ് എന്നെ വിളിക്കാറും. എന്റെ യഥാര്‍ഥ പേരുപോലും ആര്‍ക്കും അറിയില്ല. സ്‌കൂളില്‍ ചെന്നാല്‍ കുട്ടികളും അധ്യാപകരുമെല്ലാം എന്നെ ആരാധിക്കും.’നടന്നുപോകാന്‍ കഴിയാത്തതിനാല്‍ അച്ഛന്റെ സൈക്കിളിന്റെ മുന്‍വശത്തിരുത്തിയാണ് പ്രാന്‍ഷുവിനെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത്.

ഓരോ ദിവസവും ഈ ഗണപതിഭഗവാന്റെ ഭക്തരുടെ എണ്ണം കൂടിക്കൂടി വരികയാണ്. സമീപഗ്രാമങ്ങളില്‍ നിന്നുപോലും പ്രാന്‍ഷുവിനെ കാണാന്‍ ആളുകളെത്തിത്തുടങ്ങി.
Leave a Reply