Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:43 am

Menu

Published on October 26, 2013 at 10:07 am

ട്രാക്കില്‍ വെറ്റല്‍ തുടങ്ങി

indian-gp-practice-as-it-happened

ഗറ്റര്‍ നോയ്‌ഡ: നാളെ നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിനു മുന്നോടിയായി നടന്ന പരിശീലന റൗണ്ടുകളില്‍ റെഡ്‌ബുള്ളിന്റെ ഡ്രൈവറും നിലവിലെ ലോകചാമ്പ്യനുമായ ജര്‍മനിയുടെ സെബാസ്‌റ്റ്യന്‍ വെട്ടലിന്റെ മികച്ച പ്രകടനം.രണ്ടു പരിശീലന ഓട്ടങ്ങളിലും അനായസേന വെറ്റല്‍ ഒന്നാമതെത്തി. റെഡ് ബുള്ളിന്റെ സഹതാരം മാര്‍ക്ക് വെബ്ബറാണ് വെറ്റലിന് അല്‍പ്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത്. 2011ല്‍ ഇന്ത്യന്‍ ഗ്രാന്‍പ്രി തുടങ്ങിയതുമുതല്‍ വെറ്റലിന്റെ ആധിപത്യമാണ്.ബുദ്ധ സര്‍ക്യൂട്ടിലെ രണ്ടാംപരിശീലനത്തില്‍ 5.14 കിലോമീറ്റര്‍ ലാപ് 1:25.722 മിനിറ്റുകൊണ്ട് പിന്നിട്ടതാണ് ജര്‍മന്‍താരത്തിന്റെ വെള്ളിയാഴ്ചത്തെ മികച്ചവേഗം. റെഡ്ബുള്‍ ടീമിന്റെതന്നെ മാര്‍ക് വെബറാണ് മികച്ച രണ്ടാം സമയം(1: 26.011) കുറിച്ചത്.
.

Loading...

Leave a Reply

Your email address will not be published.

More News