Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 30, 2024 10:30 am

Menu

Published on May 12, 2015 at 4:58 pm

ബ്രിട്ടീഷ്‌ തൊഴിൽ മന്ത്രിയായി ഇന്ത്യൻ വംശജ

indian-origin-priti-patel-gets-british-cabinet-rank

ബ്രിട്ടനിലെ തൊഴില്‍ വകുപ്പ്‌ മന്ത്രിയായി, ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ സ്ഥാനമേറ്റു .
എസ്‌തര്‍ മക്‌വീക്കു പകരമായാണ് 43 വയസുകാരിയായ പ്രീതി, കാമറൂണ്‍ മന്ത്രിസഭയിലേക്ക് രംഗപ്രവേശം ചെയ്യുന്നത് . ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരിൽ പ്രമുഖയായ പ്രീതി പട്ടേല്‍ എസക്‌സിലെ വിതാമില്‍നിന്ന്‌ വമ്പന്‍ ഭൂരിപക്ഷത്തിലാണു തെരഞ്ഞെടുക്കപ്പെട്ടത്‌.മേയ്‌ ഏഴിനു നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഡേവിഡ്‌ കാമറൂണിന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ട്രഷറിയുടെ എക്‌സ്‌ചെക്കര്‍ സെക്രട്ടറിയായിരുന്നു പ്രീതി പട്ടേല്‍ .

തൊഴില്‍ വകുപ്പ്‌ മന്ത്രിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി പ്രീതി പട്ടേല്‍ ട്വിറ്റ്‌ ചെയ്‌തു. മന്ത്രിസഭയില്‍ വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായാണ്‌ കാമറൂണിന്റെ നടപടിയെന്നാണു വിലയിരുത്തല്‍.

Loading...

Leave a Reply

Your email address will not be published.

More News