Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക് :ബാറ്ററി ആവശ്യമില്ലാത്ത വീഡിയോ ക്യാമറയുമായി ഇന്ത്യൻ വംശജൻ രംഗത്ത്. ഒാരോ സെക്കൻഡിലും ഇമേജ് സെൻസറിൽ വീഴുന്ന വെളിച്ചം വൈദ്യുതോർജമാക്കി മാറ്റുന്നതിനൊപ്പം പിക്സലുകളായി രേഖപ്പെടുത്തുകയും ചെയ്യുന്ന കാമറ കൊളംബിയ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ ശ്രീ കെ. നായർ ആണ് വികസിപ്പിച്ചത്. ഓരോ സെക്കന്‍ഡിലും ദൃശ്യങ്ങളുണ്ടാക്കാന്‍ ഈ ക്യാമറയ്ക്ക് കഴിയും. ത്രീഡി പ്രിന്‍റര്‍ ഉപയോഗിച്ചാണ് കാമറയുടെ ബോഡി രൂപകല്‍പന ചെയ്തിരിക്കുന്നത്. വസ്തുവില്‍നിന്ന് പ്രതിബിംബിക്കുന്ന വെളിച്ചത്തെ ദൃശ്യമാക്കിമാറ്റുന്ന കാമറയുടെ പ്രവര്‍ത്തനത്തിനൊപ്പം അതേ വെളിച്ചത്തെ വൈദ്യുതോര്‍ജമാക്കി മാറ്റാനും ഈ കാമറ വഴി സാധിക്കും. കാമറയിലെ ഇമേജ് സെന്‍സര്‍ വഴി ശേഖരിക്കുന്ന പ്രകാശം വൈദ്യുതോര്‍ജമാക്കുകയാണ് ചെയ്യുക.പടമെടുക്കാതിരിക്കുമ്പോള്‍ ഈ കാമറയെ വാച്ച്, ഫോണ്‍ എന്നിവക്ക് വൈദ്യുതി നല്‍കുന്ന ഉപകരണമായും ഉപയോഗിക്കാവുന്നതാണ്.സോളാര്‍ പാനലിലെ ഫോട്ടോ വോള്‍ട്ടായിക് സെല്ലിനെപോലെ പ്രകാശത്തെ വൈദ്യുതോര്‍ജമാക്കുന്ന ഫോട്ടോ ഡയോഡാണ് ഈ കാമറയിലെ പിക്സലിലുള്ളത്. നിലവിലെ പ്രാഥമിക മാതൃകക്ക് 30X 40 ബ്ളാക്ക് ആന്‍റ് വൈറ്റ് പിക്സല്‍ റസലൂഷനുള്ള ചിത്രമേ പകര്‍ത്താന്‍ കഴിയുകയുള്ളൂ. കൊളംബിയ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസറാണ് ശ്രീ കെ. നായർ. കംപ്യൂട്ടർ വിഷൻ, കംപ്യൂട്ടർ ഗ്രാഫിക്സ്, കംപ്യൂട്ടേഷണൽ കാമറ എന്നീ മേഖലകളിൽ അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
–

Leave a Reply