Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:04 am

Menu

Published on September 26, 2013 at 12:58 pm

ഡോളറിനെതിരെ രൂപയുടെ മൂല്യം 30 പൈസ ഉയര്‍ന്നു

indian-rupee-falls-37-paise-to-62-60-against-us-dollar

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 30 പൈസ ഉയര്‍ന്നു. 62.60 രൂപയാണ് വ്യാഴാഴ്ചത്തെ വിനിമയ നിരക്ക്. രൂപയെ ശക്തിപ്പെടുത്താന്‍ വിപണിയില്‍ റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലുകളാണ് രൂപക്ക് നേട്ടമായത്. ബുധാനാഴ്ച 62.44 രൂപയായിരുന്നു വിനമയ നിരക്ക്.
രൂപ ശക്തിപ്പെട്ടത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. ബോംബെ ഓഹരി സൂചിക സെന്‍സെക്സ് 40.93 പോയന്‍റ് ഉയര്‍ന്ന് 19,897.17ല്‍ എത്തി. 0.20 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ദേശീയ സൂചിക 12.25 പോയന്‍റ് (0.20 ശതമാനം) ഉയര്‍ന്ന് 5,886.10ലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഏഷ്യന്‍ വിപണിയില്‍ ജപ്പാന്‍ സൂചിക നിക്കി 0.34 ശതമാനം ഉയരുകയും ഹോങ്കോങ് സൂചിക ഹാങ് സെങ് 0.49 ശതമാനം ഇടിയുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News