Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: വിദേശ നാണ്യവിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്ല്യം റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് കുത്തനെ താഴ്ന്നു. തിങ്കളാഴ്ച വൈകുന്നേരം വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 60.88 ആയിരുന്നു വിപണിയില്‍ ഡോളറിന്‍്റെ വില. ചൊവ്വാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ 61.12 ലേക്ക് ഉയര്‍ന്ന രൂപ 10 മണിയോടെ 61.42 ലേക്ക് കൂപ്പുകുത്തുകയായിരുന്നു. തുടര്‍ന്ന് ഡോളറിനെതിരെ രൂപ 61.50 ലേക്കും മണിക്കൂറുകള്‍ക്കുശേഷം 61.80 ലേക്കും താഴുകയായിരുന്നു.രൂപയുടെ മൂല്യം മെച്ചപ്പെടുത്തുന്നതിനുള്ള റിസര്‍വ്ബാങ്ക് നയങ്ങൾകൊണ്ട് ഫലം കാണുന്നില്ലന്നാണ് മൂല്യശോഷണം നൽകുന്ന സൂചന.
Leave a Reply