Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞയാഴ്ച അമേരിക്കന്‍ ഡോളറിനെതിരെ 68.85 എന്ന റെക്കോഡ് മൂല്യത്തകര്‍ച്ചയിലേക്ക് പോയശേഷം നില അല്‍പം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ രൂപയുടെ കഷ്ടകാലത്തിന് താല്‍ക്കാലിക ശമനമായേക്കുമെന്ന് സാങ്കേതിക
വിലയിരുത്തല്‍.
റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ബുധനാഴ്ച ചുമതലയേറ്റശേഷം വിപണിയുടെ വിശ്വാസമാര്‍ജിക്കാന്‍ സ്വീകരിച്ച നടപടികളാണ് രൂപയെ തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ ശേഷിയുള്ളതാക്കിയത്. കറന്‍സിയുടെ ചാഞ്ചാട്ടങ്ങള്‍ വിലയിരുത്താന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയായ ‘ഫിബോനാക്കി റീട്രേസ്മെന്‍റ്’ അനുസരിച്ച് രൂപ 63ലേക്ക് മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ ഒരു വിഭാഗം വിദഗ്ധര്‍ പറയുന്നു.
രൂപ ഇപ്പോഴും ദുര്‍ബലാവസ്ഥയില്‍ തന്നെയാണെങ്കിലും വന്‍തോതിലുള്ള വിറ്റഴിക്കലുകള്‍ നടന്നുകഴിഞ്ഞതിനാല്‍ കൂടുതല്‍ വീഴ്ചകള്‍ തടയാനാവുമെന്ന് സാമ്പത്തിക സ്ഥാപനമായ ബാര്‍ക്ളേയ്സിലെ സാങ്കേതിക വിദഗ്ധന്‍ ഹാമിഷ് പെപ്പര്‍ പറഞ്ഞു. വ്യാഴാഴ്ച രൂപ 1.6 ശതമാനവും വെള്ളിയാഴ്ച 1.2 ശതമാനവും മൂല്യം തിരിച്ചു പിടിച്ചിരുന്നു. ഫിബനാക്കി റീട്രെയ്സ്മെന്‍റ് ചാര്‍ട്ട് അനുസരിച്ച് 63.05 മുതല്‍ 15 വരെയാണ് രൂപയുടെ മധ്യകാല ലക്ഷ്യം. അതേസമയം, രൂപ നവംബറോടെ 65ലും അടുത്തവര്‍ഷം ആഗസ്റ്റില്‍ 64.5ലും ആയിരിക്കുമെന്നാണ് റോയിട്ടേഴ്സ് സര്‍വേയില്‍ കണ്ടത്തെിയിരിക്കുന്നത്.
ബാങ്കുകളുടെ വിദേശ വായ്പാ പരിധി ഉയര്‍ത്തിയതും എന്‍.ആര്‍.ഐ നിക്ഷേപ സ്വീകരണത്തിന് ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയതും കൂടുതല്‍ വിദേശനിക്ഷേപം രാജ്യത്തേക്ക് എത്താന്‍ വഴിയൊരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, ജി20 ഉച്ചകോടിയില്‍ ജപ്പാനിലെ കേന്ദ്ര ബാങ്കുമായുള്ള സ്വാപ് കരാര്‍ 1500 കോടി ഡോളറില്‍നിന്ന് 5000 കോടി ഡോളറായി ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചതും നിക്ഷേപവിശ്വാസം ആര്‍ജിക്കാന്‍ ഇടയാക്കി. അത്യാവശ്യ സന്ദര്‍ഭത്തില്‍ രൂപക്ക് പകരം 5000 കോടി ഡോളര്‍ വരെ ഹ്രസ്വകാല വായ്പ ലഭ്യമാക്കാന്‍ ഇതുവഴി ഇന്ത്യക്ക് കഴിയും.
ഇതിനുപുറമെ ബ്രിക്സ് രാജ്യങ്ങള്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത് ആഫ്രിക്ക) സംയുക്തമായി തുടങ്ങിയ 10,000 കോടി ഡോളറിൻറെ പൊതു ഫണ്ടും ഈ രാജ്യങ്ങളിലെ കറന്‍സികളെ അപ്രതീക്ഷിത വീഴ്ചകളുണ്ടായാല്‍ രക്ഷിക്കാന്‍ ഉപകരിക്കും.
എന്നാല്‍, ഇവ രണ്ടിന്‍െറയും ആവശ്യം തല്‍ക്കാലം ഇന്ത്യക്കില്ളെന്നും അല്ലാതെതന്നെ പിടിച്ചു നില്‍ക്കാനാവശ്യമായ വിദേശനാണ്യ കരുതല്‍ ശേഖരം രാജ്യത്തിനുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാറിൻറെ വാദം.