Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴുത്ത് 180 ഡിഗ്രി ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ ദുരിത ജീവിതം നയിച്ചിരുന്ന ഇന്ത്യന്‍ ബാലനായിരുന്ന മഹേന്ദ്ര അഹിര്‍വാര്‍ ഒടുവിൽ മരണത്തിന് കീഴടങ്ങി.കഴിഞ്ഞ ഫെബ്രുവരിയില്‍ ശസ്ത്രക്രിയ നടത്തി എല്ലാ ശുഭപര്യവസാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കവെയാണ് മരണം ഈ ബലനെ വന്ന് വിളിച്ചിരിക്കുന്നത്. മഹേന്ദ്രയുടെ അപൂര്‍ രോഗാവസ്ഥ വിദേശമാദ്ധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു ചെലവേറിയ ശസ്ത്രക്രിയക്ക് വഴിയൊരുങ്ങിയിരുന്നത്. ലിവര്‍ പൂളില്‍ നിന്നുള്ള ജൂലി ജോണ്‍സ് എന്ന സ്ത്രീക്ക് ഈ ദുരിത കഥ കേട്ട് അലിവ് തോന്നുകയും ഈ യുവതി ക്രൗഡ് ഫണ്ടിങ് പേജിലൂടെ 12,000 പൗണ്ട് ബാലന്റെ ചികിത്സക്കായി ശേഖരിച്ച് നല്‍കുകയായിരുന്നു.ഈ തുക ഉപയോഗിച്ച് ഓപ്പറേഷന്‍ നടത്തി ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങവേയാണ് അപ്രതീക്ഷിതമായി മരണം മഹേന്ദ്രയെ തട്ടിയെടുത്തിരിക്കുന്നത്.
മഹേന്ദ്രയുടെ മരണമറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ. കൃഷ്ണന്‍ പ്രതികരിച്ചിരിക്കുന്നത്.മ്യോപതിയും നെഞ്ചിലെ ദുര്‍ബലമായ മസിലുകളും ചേര്‍ന്ന് മരണത്തിന് വഴിയൊരുക്കിയതായിരിക്കാമെന്നാണ് ഡോക്ടര്‍ കണക്ക് കൂട്ടുന്നത്. ഹൃദയാഘാതം മൂലമോ അല്ലെങ്കില്‍ ശ്വാസകോശരോഗം മൂലമോ ആയിരിക്കാം കുട്ടി മരിച്ചതെന്നും എന്നാല്‍ ഓപ്പറേഷന്‍ സമയത്ത് കുട്ടിയില്‍ അതിനുള്ള ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.തങ്ങളുടെ മകന്റെ അപ്രതീക്ഷിതമായ മരണത്തില്‍ അമ്മ സുമിത്രയും അച്ഛന്‍ മുകേഷ് അഹിര്‍വാറും തികഞ്ഞ ദുഃഖത്തിലാണ്. വൈകല്യത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന് കൊണ്ടിരുന്ന മകനെയോര്‍ത്ത് അവര്‍ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയ സമയായിരുന്നു ഇത്.
മരിക്കുന്ന അന്ന് കൂടി മഹേന്ദ്ര രാവിലെ കളിക്കുകയും ബ്രേക്ക് ഫാസ്റ്റ്കഴിക്കുകയും തുടര്‍ന്ന് കുളിച്ച് തന്റെ വീല്‍ചെയറില്‍ വീടിനുള്ളിലൂടെ സഞ്ചരിക്കുകയും ചെയ്തിരുന്നുവെന്നും പിന്നീട് ഉച്ചഭക്ഷണം കഴിച്ച് ടിവികണ്ട് കിടക്കുമ്ബോഴാണ് മരിച്ചതെന്നും അമ്മ വെളിപ്പെടുത്തുന്നു.രണ്ട് പ്രാവശ്യ ചുമച്ചതിനെ തുടര്‍ന്ന് സുമിത്രയോട് നെഞ്ച് തടവിക്കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ മൂന്നാമത്തെ പ്രാവശ്യം ചുമയ്ക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
10 മണിക്കൂറോളം നീണ്ട ഓപ്പറേഷനാണ് മഹേന്ദ്ര വിധേയനായത്. ഡോക്ടര്‍മാര്‍ സര്‍ജറിയുടെ ഭാഗമായി കുട്ടിയുടെ കഴുത്തിലെ ഡെസ്ക് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് അവ കുട്ടിയുടെ പെല്‍വിസില്‍ നിന്നുള്ള ബോണ്‍ ഗ്രാഫ്റ്റ് സഹിതം പുനഃസ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്ത് നേരെ നില്‍ക്കാനായി ഒരു മെറ്റല്‍ പ്ലേറ്റ് സ്ഥാപിക്കുകയും ചെയ്തു. കുറെ നാളത്തെ വിശ്രമത്തിന് ശേഷം കഴുത്ത് നേരെ വക്കാന്‍ മഹേന്ദ്രക്ക് സാധിച്ചിരുന്നു. തുടര്‍ന്ന് സ്കൂളില്‍ പോകാനും കൂട്ടുകാരോടൊത്ത് കളികല്‍ ഏര്‍പ്പെടാനും മഹേന്ദ്ര ആരംഭിച്ചിരുന്നു. അതിനിടെയാണ് നിനച്ചിരിക്കാതെ മഹേന്ദ്രയെ മരണം തട്ടിയെടുത്തത്.
Leave a Reply