Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാർത്ത: ഇന്തോനേഷ്യയിലെ ഒരു ഗോത്രവിഭാഗമാണ് മൃതദേഹങ്ങളെ വര്‍ഷങ്ങളോളം ഉണക്കി സൂക്ഷിക്കുന്നത്. ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ പാപ്പുവ ദ്വീപിലെ ദാനി എന്ന ഗോത്രവര്‍ഗ്ഗമാണ് പഴയ രീതിയിലുള്ള ഒരു മമ്മിഫിക്കെഷന്‍ പ്രക്രിയ വഴി മൃതദേഹങ്ങളെ ഉണക്കി സൂക്ഷിക്കുന്നത്.പിതൃക്കളോടുള്ള ആദരവിന്റെ ഭാഗമായിട്ടാണ് ഇവര്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ എങ്കിലും സൂക്ഷിയ്ക്കുന്നത്. പുക കയറ്റി ഉണക്കിയാണ് ഇവ സൂക്ഷിയ്ക്കുക.നൂറുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മൃതശരീരങ്ങള്‍ ഇത്തരത്തില്‍ ഇവര്‍ സൂക്ഷിച്ചിട്ടുണ്ട്.
ദാനി മൂപ്പനായ എലി മബേല്‍ ആണ് ചിത്രത്തില്‍ കാണുന്നത്,അദ്ദേഹം കയ്യില്‍ എടുത്തിരിയ്ക്കുന്നത് നൂറുകൊല്ലം മുന്‍പ് മരണപ്പെട്ട ഒരു മുത്തശ്ശന്‍റെ ഉണക്കി സൂക്ഷിച്ച മൃതദേഹമാണ്. ന്യൂ ഗിനിയയിലെ ജീവ-ജന്തുജാലങ്ങളുമായി ബന്ധപ്പെട്ട സാഹസികയാത്രയുടെ ഭാഗമായി വിമാനത്തില്‍ പോകുമ്പോള്‍ യാദൃശ്ചികമായാണ് റിച്ചാര്‍ഡ് ആര്‍ച് ബോള്‍ഡ് എന്ന ജീവശാസ്ത്രകാരന്‍ താഴെ ഈ ഗോത്രവിഭാഗത്തെ കണ്ടത്.

പഴയ രീതിയിലുള്ള ഒരു മമ്മിഫിക്കേഷന്‍ പ്രക്രിയ വഴിയാണ് ഇവര്‍ ഇങ്ങനെ മൃതദേഹങ്ങള്‍ സൂക്ഷിയ്ക്കുന്നത്. ഇത്തരത്തിലുള്ള മമ്മികളുടെ കണ്ടെത്തലോടെ ഇവിടം ഒരു ടൂറിസ്റ്റുകേന്ദ്രമായി മാറുകയാണ് ഇപ്പോള്‍.അടുത്തിടെയാണ് അവിടെ എല്ലാക്കൊല്ലവും നടത്തുന്ന ബലിയെം താഴ്‌വരയിലെ ഉല്‍സവം നടന്നത്. വിദേശികളും പാപ്പുവ ദ്വീപിലെ മറ്റ് ജനങ്ങളും ഉല്‍സവത്തില്‍ പങ്കുകൊണ്ടിരുന്നു. ഇന്തോനേഷ്യന്‍ സൈന്യം വന്‍സുരക്ഷാമുന്‍കരുതലുകളാണ് കൈക്കൊണ്ടിരുന്നത്.
Leave a Reply