Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പക്ഷികളേയും മൃഗങ്ങളേയും മറ്റും നമ്മള്‍ ഓമനകളായി വീട്ടില്‍ വളര്‍ത്താറുണ്ട്. ഇതിനെ സാധാരണ കാര്യമായേ എല്ലാവരും കാണാറുള്ളൂ. ചിലര്‍ പല്ലികളെയും പാമ്പുകളെയും പോലും വീട്ടില്‍ വളര്‍ത്തുന്നതും കാണാറുണ്ട്.

എന്നാല്‍ ഇന്തോനേഷ്യയിലെ മിങ് സ്യു എന്ന യുവതി ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തയാകുകയാണ്. കാരണം മിങ്ങിന് പ്രിയം വിഷച്ചിലന്തികളോടാണ്. 1500 ല്‍ അധികം വിഷച്ചിലന്തികളെയാണ് ഈ 28കാരി തന്റെ വീട്ടില്‍ വളര്‍ത്തുന്നത്.
2010ലാണ് മിങ് വിഷച്ചിലന്തികളെ വീട്ടില്‍ വളര്‍ത്താന്‍ ആരംഭിച്ചത്. മാത്രമല്ല വിഷച്ചിലന്തികളോടുള്ള ഇഷ്ടം മൂത്ത് 2012 ല്‍ സ്‌പൈഡര്‍ ലവര്‍ പെറ്റ്‌ഷോപ് എന്നൊരു വൈബ്‌സൈറ്റും തുടങ്ങി. അപൂര്‍വ ഇനത്തില്‍പ്പെട്ട വിഷച്ചിലന്തികളെ വില്‍ക്കാനും വാങ്ങാനുമാണ് ഈ വെബ്‌സൈറ്റെന്നാണ് മിങ് പറയുന്നത്.
ഒരുപാടു നിറങ്ങളിലുള്ള ഒരു ചിലന്തി കണ്ണില്‍പ്പെട്ടതോടെയാണ് മിങിന് ഈ ചിലന്തികളോടു ഇഷ്ടം തുടങ്ങുന്നത്. അന്നു അതിന്റെ കുറേയധികം ചിത്രങ്ങളെടുത്തു സൂക്ഷിച്ച ശേഷം അവള്‍ ചിലന്തികളെ ഓണ്‍ലൈനില്‍ വാങ്ങാന്‍ കിട്ടുമോ എന്നന്വേഷിച്ചു. അങ്ങനെ ഓണ്‍ലൈനിലൂടെ അവള്‍ ആദ്യത്തെ വിഷച്ചിലന്തിയെ സ്വന്തമാക്കി. വീട്ടില്‍ ചില്ലുകൂട്ടിലും മറ്റുമായാണ് മിങ് ചിലന്തികളെ വളര്‍ത്തുന്നത്.

പിന്നീടങ്ങോട്ട് ഇതൊരു പതിവായി. മുപ്പത്തഞ്ചു ലക്ഷത്തിലധികം രൂപയാണ് ഇതിനകം ചിലന്തികളുടെ പരിപാലനത്തിനായി മിങ് ചിലവഴിച്ചത്. ഇക്കാലത്തിനിടയ്ക്ക് ചിലന്തികളില്‍ നിന്ന് കണക്കിനു കടിയേറ്റിറ്റുണ്ടെങ്കിലും ചിലന്തികളോടുള്ള മിങ്ങിന്റെ ഇഷ്ടത്തിന് ലവലേശം മങ്ങലേറ്റിട്ടില്ല.
Leave a Reply