Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 4:23 pm

Menu

Published on December 15, 2015 at 11:32 am

ജയിലില്‍ കഴിയുന്ന രശ്മി നായര്‍ ഫേസ്ബുക്ക് ഉപയോഗിച്ചതെങ്ങനെ …??!

inside-jail-also-reshmi-nair-is-active-facebook

ബെംഗളൂരു: ജയിലില്‍ സൗകര്യം പോരെന്നു രശ്മി ആര്‍ നായര്‍ പരാതിപ്പെട്ടെങ്കിലും ഫേസ്ബുക്കില്‍ പോലും രശ്മി ഇപ്പോഴും സജീവമാണെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന രശ്മി ആര്‍ നായരെ ഫേസ്ബുക്ക് ഓണ്‍ലൈനില്‍ കണ്ടുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രശ്മിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് മിസ്കോള്‍ വന്നൂ എന്നാണ് പറയുന്നത്. രശ്മിയുടെ ഫേസ്ബുക്ക് സുഹൃത്തായ സുധീഷ് സുധാകരനാണ് രശ്മിയുടെ മിസ്‌കോള്‍ വന്നത്. ഡിസംബര്‍ 11നു രാത്രി 10.13നാണ് ഫേസ്ബുക്ക് ഐഡിയില്‍ നിന്നും കോള്‍ വരുന്നത്. ഫേസ്ബുക്ക് ഐഡി രശ്മി തന്നെയാണോ ഉപയോഗിക്കുന്നത് എന്നുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, രശ്മി ജയിലില്‍ ആര്‍ഭാടത്തോടെയാണ് കഴിയുന്നതെന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.
–
Feature-Image-1
–
Feature-Image
–
രശ്മിയുടെ ഫേസ്ബുക്ക് ഐഡിയില്‍ നിന്നും കോള്‍ വന്നതിന്റെ തെളിവുകള്‍ കാണിച്ചാണ് സുധീഷ് ഇക്കാര്യം പുറത്തുവിട്ടത്. മിസ്‌കോള്‍ നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ഇക്കാര്യം സുധീഷ് അറിയിച്ചത്.

എന്നാല്‍ രശ്മിയുടെ ലാപ്‌ടോപ് ഇപ്പോള്‍ പോലീസിന്റെ കൈവശമാണുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി രശ്മിയുടെ ഫേസ്ബുക്ക് പേജ് പോലീസ് ആക്ടിവേറ്റ് ചെയ്തതാകാമെന്നും പറയുന്നു.

Loading...

Comments are closed.

More News