Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:53 pm

Menu

Published on May 29, 2017 at 1:15 pm

പകല്‍ പി.എച്ച്.ഡി പഠനം രാത്രി തട്ടുകട നടത്തിപ്പ്; ഈ പ്രണയകഥ ആരെയും അദ്ഭുതപ്പെടുത്തും

inspiring-woman-studies-by-day-and-sells-parathas-by-night-to-fund-her-phd

തട്ടുകടകള്‍ കേരളത്തില്‍ ഇന്ന് സുലഭമാണ്. നമ്മുടെ നാട്ടിലെ ഓരോ മുക്കിലും മൂലയിലും ഇന്ന് തട്ടുകടകള്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഇത്തരം തട്ടുകടകളിലെ വിഭവങ്ങള്‍ അകത്താക്കുന്നതിനിടയ്ക്ക് അത് നടത്തുന്നവരെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടിണ്ടോ? അവര്‍ക്കു പിന്നിലും ചില കഥകളുണ്ടാകില്ലേ?

തിരുവനന്തപുരത്ത് തട്ടുകട നടത്തുന്ന ഒരു ദമ്പതികള്‍ക്ക് പറയാന്‍ അത്തരത്തിലൊരു കഥയുണ്ട്. തങ്ങളുടെ തീവ്രപ്രണയത്തിന്റെ അതിലുപരി സ്വപ്നത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്ന ജീവിതയാത്രയുടെയൊക്കെ കഥകള്‍.

സ്‌നേഹ ലിംമ്ഗാമോക്കര്‍ എന്ന മഹാരാഷ്ട്രക്കാരി പെണ്‍കുട്ടി ജാര്‍ഖണ്ഡ് സ്വദേശിയായ പ്രേംശങ്കര്‍ മണ്ഡലിലെ ഓര്‍ക്കൂട്ടിലൂടെ പരിചയപ്പെടുന്നതില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ഒരു മഹാരാഷ്ട്രക്കാരി പെണ്‍കുട്ടി ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവിനെ ഓര്‍ക്കുട്ടിലൂടെ പരിചയപ്പെട്ട് പ്രണയിച്ചാലുണ്ടാവുന്ന അവസ്ഥ ചിന്തിച്ചു നോക്കൂ. പിന്നീടങ്ങോട്ട് പ്രശ്‌നങ്ങളുടെ ഘോഷയാത്രയായിരുന്നുവെന്ന് പ്രേംശങ്കര്‍ മണ്ഡല്‍ പറയുന്നു.

എന്നാല്‍ പ്രണയം തുറന്നുപറഞ്ഞ് അധികം വൈകാതെ അവര്‍ ഇരുവരും കേരളത്തിലെത്തി. സ്‌നേഹയ്ക്ക് കേരള യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്യാന്‍ അവസരം ലഭിച്ചതോടെയായിരുന്നു ഈ നാടുവിടല്‍. എന്നാല്‍ പി.എച്ച്.ഡി പഠനത്തിനും ജീവിതച്ചിലവിനും പണം വേണ്ടേ? അങ്ങനെയാണ് ഇരുവരും ചേര്‍ന്ന് തിരുവനന്തപുരത്ത് തട്ടുകട നടത്താന്‍ തുടങ്ങിയത്.

സോഷ്യല്‍വര്‍ക്കില്‍ ബിരുദധാരികളായ ഇരുവര്‍ക്കും പഠനം പൂര്‍ത്തിയായ ശേഷം ജര്‍മ്മനിയിലേക്കു പറക്കണമെന്ന ആഗ്രഹവുമുണ്ട്. ഡല്‍ഹിയിലെ സി.എ.ജിയിലെ ജോലി ഉപേക്ഷിച്ചാണ് പ്രേംശങ്കര്‍ കേരളത്തിലേക്ക് വരാന്‍ തീരുമാനിക്കുന്നത്. അതും സ്‌നേഹയോടൊപ്പം നില്‍ക്കാന്‍ വേണ്ടി മാത്രം.

പാചകം ഏറെ ഇഷ്ടമായതുകൊണ്ട് ഇഷ്ടപ്പെട്ട ജോലിചെയ്തു പണം സമ്പാദിക്കുന്നുവെന്നാണ് പ്രേംശങ്കറിന്റെ പക്ഷം. ജീവിതച്ചിലവിനേക്കാള്‍ തങ്ങള്‍ ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത് പണം സമ്പാദിക്കാനാണ്. കാരണം, സ്‌നേഹയുടെ ആഗ്രഹം പോലെ അവള്‍ക്കൊരു ശാസ്ത്രജ്ഞ ആകാന്‍ സാധിക്കൂവെന്നും പ്രേം പറയുന്നു.

ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഇപ്പോള്‍ ആറു വര്‍ഷം പിന്നിടുന്നു. പഠനത്തിനും തങ്ങളുടെ സ്വപ്നങ്ങള്‍ക്കു വേണ്ടി ഹണിമൂണ്‍ ഉള്‍പ്പെടെ പല കാര്യങ്ങളും വേണ്ടന്നു വെച്ചിട്ടുണ്ട്. സ്വപ്നങ്ങളൊക്കെ യാഥാര്‍ത്ഥ്യമായാല്‍ ചിലപ്പോള്‍ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ താന്‍ ഒരു റെസ്റ്റോറന്റ് തുറന്നേക്കാമെന്നും പ്രേം ശങ്കര്‍ പ്രതീക്ഷയോടെ പറയുന്നു.

അതുവരെ ആ സ്വപ്‌നങ്ങള്‍ക്കായി ഇരുവരും അധ്വാനിക്കുന്നു. പകല്‍ പി.എച്ച്.ഡി പഠനം രാത്രിയില്‍ തട്ടുകട നടത്തും അങ്ങനെയാണ് സ്‌നേഹയുടെ ദിവസങ്ങളിപ്പോള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News