Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 9:59 pm

Menu

Published on March 24, 2017 at 2:55 pm

ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഓര്‍മ്മ ശക്തിയെ ബാധിക്കും

insulin-resistance-leads-to-memory-loss

മേലനങ്ങാതുള്ള ഇരിപ്പും പൊണ്ണത്തടിയും ഓര്‍മ്മക്കുറവിലേക്ക് നയിച്ചേക്കുമെന്ന് പഠനം. പൊണ്ണത്തടിയും ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവും മൂലം ശരീരത്തിലുണ്ടാകുന്ന ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് (Insulin Resistance) എന്ന അവസ്ഥയാണ് ഓര്‍മ്മശക്തി പെട്ടെന്നു കുറയാന്‍ കാരണമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ഇന്‍സുലിന്‍ ഹോര്‍മോണിനോട് ശരീര കലകള്‍ സാധാരണ രീതിയില്‍ പ്രതികരിക്കാത്ത അവസ്ഥയാണ് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്. ഇത് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതില്‍ നിന്നും പേശി, കൊഴുപ്പ്, കരള്‍ കോശങ്ങളെ തടയുന്നു. ഇതിന്റെ ഫലമായി ഗ്ലൂക്കോസിനെ കോശങ്ങളിലെത്തിക്കാന്‍ ശരീരത്തിന് കൂടുതല്‍ ഇന്‍സുലിന്‍ ആവശ്യമായി വരുന്നു.

ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ബാധിച്ച പ്രമേഹം ഉള്ളവരും ഇല്ലാത്തവരുമായവരില്‍ പെട്ടെന്ന് ഓര്‍മ്മശക്തി, ശ്രദ്ധ, കാഴ്ച, സ്‌പെഷ്യല്‍ പ്രോസസിങ് എന്നീ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് കുറയുന്നുവെന്ന് ജേണല്‍ ഓഫ് അല്‍ഷിമേഴ്‌സ് ഡിസീസില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലിലെ ടെല്‍ അവീവ് സര്‍വകലാശാല ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

മതിയായ ഇന്‍സുലിന്റെ അഭാവം മൂലം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുകയും അത് പ്രീ ഡയബറ്റിസിനും പ്രമേഹത്തിനും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

ജീവിതശൈലി വ്യത്യാസപ്പെടുത്തുന്നതിലൂടെയും ഇന്‍സുലിന്‍ സെന്‍സിറ്റൈസിങ്ങ് മരുന്നുകളിലൂടെയും ഇന്‍സുലിന്‍  റെസിസ്റ്റന്‍സ് തടയാനും ചികിത്സിക്കാനും കഴിയും. വ്യായാമം, നിയന്ത്രിതവും ആരോഗ്യകരവുമായ ഭക്ഷണം, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയും ഇന്‍സുലിന്‍  റെസിസ്റ്റന്‍സ് തടയാന്‍ പാലിക്കേണ്ടതുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത ഗവേഷകനായ ഡേവിഡ് ടേന്‍ പറയുന്നു.

രണ്ടു ദശാബ്ദത്തോളമായി ഹൃദയസംബന്ധമായ രോഗങ്ങള്‍ ബാധിച്ച 500 പേരിലാണ് പഠനം നടത്തിയത്. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസിന്റെ നിലയും, പ്ലാസ്റ്റിക് ഇന്‍സുലിന്റെ അളവും ഹോമിയോസ്റ്റാറ്റിസ് മോഡല്‍ അസെസ്‌മെന്റ് ഉപയോഗിച്ച് കണക്കു കൂട്ടിയാണ് പഠനം നടത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News