Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാസ് വേഡുകൾ നമ്മുടെയൊക്കെ ജീവിതത്തിൻറെ ഭാഗമാകാൻ തുടങ്ങിയിട്ട് കാലം ഏറെയായി.എന്തിനും.സ്വകാര്യത സൂക്ഷിക്കാനും സാമ്പത്തിക ഇടപാടുകള്‍ക്കുമെല്ലാം പാസ്‌വേഡുകള്‍ പാസ്‌വേഡുകള്‍ കൂടിയേ തീരൂ. ഒന്നിലധികം പാസ് വേഡുകൾ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാത്തവരുടെ എണ്ണം ഇന്ന് വളരെ കുറവാണ്. ഇത്തരത്തിൽ ഉപയോഗിക്കുന്ന പാസ് വേഡുകൾ ഓര്‍ത്തുവയ്ക്കുകയാണ് ഇന്ന് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.എന്നാൽ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കുവാൻ പുതിയ സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് കമ്പ്യൂട്ടര്‍ ചിപ് നിര്‍മ്മാണ രംഗത്തെ അതികായരായ ഇന്‍റല്‍. പാസ്‍വേഡിനു പകരം ഒരു വ്യക്തിയുടെ മുഖം ഉപയോഗിച്ച് ഡിജിറ്റല്‍ ലോകത്തേക്ക് സൈന്‍ ഇന്‍ ചെയ്യാനുള്ള സംവിധാനമാണ് ഇവർ എത്തിയിരിക്കുന്നത്. ഈ ആപ്ലിക്കേഷനിലൂടെ കംപ്യൂട്ടറിലുള്ള ക്യാമറ ഉപയോക്താവിന്‍റെ ഫോട്ടൊയെടുത്ത് ഇതു പിന്നീട് ലോഗ് ഇന്‍ ചെയ്യാന്‍ ഉപയോഗിക്കും. ഓരോ ഉപയോക്താവിന്‍റെയും സാങ്കേതിക ലോകത്തെ സ്വസമ്പാദനത്തിലേക്ക് ട്രൂ കീ പ്രവേശനം ഒരുക്കുന്നത് ഫോട്ടൊ ബയോമെട്രിക്സിലൂടെയാണ്. ഒന്നിലേറെ സൈറ്റുകളിലും എല്ലാതരത്തിലുള്ള ഉപകരണങ്ങളിലും ഉപയോഗിക്കാമെന്നതാണ് ട്രൂകീയുടെ പ്രത്യേകത.ആദ്യ 15 വെബ്‍സൈറ്റുകളില്‍ ഇത് സൌജന്യമായി ഉപയോഗിക്കാം. പിന്നീടുള്ള ഉപയോഗത്തിന് പ്രതിവര്‍ഷം 19.95 ഡോളര്‍ പ്രതിഫലം നല്‍കേണ്ടി വരും.
Leave a Reply