Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്ക് മെസ്സഞ്ചറില്‍ ഇനി വീഡിയോ കോളിംഗും.ഫേസ്ബുക്ക് ഈ സൗകര്യം തിങ്കളാഴ്ച മുതലാണു പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇതോടെ ഉപഭോതാക്കൾക്ക് മെസ്സെഞ്ചർ ഉപയോഗിക്കുന്ന ലോകമെമ്പടുമുള്ള സുഹൃത്തുക്കളെ നേരിട്ട് കണ്ട് സംസാരിക്കുവാനാകും. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, ആപ്പിളിന്റെ ഐ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ടാബുകളിലുമാണ് വീഡിയോ കോളിംഗ് സൗകര്യം ലഭ്യമാകുക.ഐ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലുള്ള ഫോണിലേക്കും തിരിച്ചും വീഡിയോ കോളിംഗ് നടത്തുവാൻ കഴിയും.വൈ ഫൈ നെറ്റ് വര്‍ക്കിലോ വയര്‍ലെസ്സ് നെറ്റ് വര്‍ക്കിലോ സേവനം ലഭ്യമാകും.അമേരിക്കയും ബ്രിട്ടനുമടക്കം 18 രാജ്യങ്ങളില്‍ ഫേസ്ബുക്ക് വീഡിയോ കോളിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്ത് 600 മില്യണ്‍ ഉപയോക്താക്കളാണ് മെസ്സഞ്ചറിനുള്ളത്. ഇതോടെ മെസ്സഞ്ചറില്‍ വീഡിയോ ആപ്ലിക്കേഷന്‍ വേണ്ടിയുള്ള ബട്ടനും കൂട്ടിച്ചേര്‍ക്കും. ഇതില്‍ അമര്‍ത്തുന്നതോടു കൂടി വീഡിയോ കോളിംഗ് സാധ്യമാകും. സ്ക്രീനിന്റെ വലതുവശത്ത് മുകളിലായി ഡയലര്‍ ഐക്കണും ഉണ്ടാകും. ഇതില്‍ ക്ളിക്ക് ചെയ്താല്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ തമ്മില്‍ നേരിട്ടു കണ്ടു സംസാരിക്കാം. സ്കൈപ്പ്, ഗൂഗിള്‍ ഹാംഗ്ഔട്ട് എന്നീ ആപ്ളിക്കേഷനുകളും ഇപ്പോള്‍ വീഡിയോ കോളിംഗ് സൗകര്യം ഉപയോക്താക്കള്‍ക്കു നല്‍കുന്നുണ്ട്. 600 മില്യണിലധികം ഉപയോക്താക്കളാണു നിലവില്‍ ഫേസ്ബുക്ക് മെസഞ്ചറിനുള്ളത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വീഡിയോ കോളിംഗിനോടുള്ള താല്പര്യം ഏറിവരുന്നതും സോഷ്യല്‍ മീഡിയ രംഗത്തെ വര്‍ധിച്ചുവരുന്ന മത്സരവുമാണു വീഡിയോ കോളിംഗ് സൗകര്യം കൊണ്ടുവരാന്‍ ഫേസ്ബുക്കിന് പ്രേരണ നല്‍കിയത്.
–
–