Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് കൈയിൽ ഫോണ്‍ ഇല്ലാത്തവരായി അധികമാരും ഉണ്ടാകില്ല. ഇത് മനുഷ്യജീവിതത്തിൻറെ ഭാഗമായി .കഴിഞ്ഞു. ഐഫോണിന്റെയും ഐപാഡിന്റേയും ഉപയോഗം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. എന്നാൽ പലരും പറയുന്ന ഒരു പരാതിയാണ് ഇവയുടെ ഇന്റേണല്‍ മെമ്മറി കുറവാണ് എന്നത്. കുറച്ച് ആപുകളും, പാട്ടുകളും, ഗെയിമുകളും ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന്നെ ഇവയുടെ മെമ്മറി നിറഞ്ഞ് കവിയാറുണ്ട്. എന്നാൽ ഐഒഎസ് ഡിവൈസുകളുടെ മെമ്മറി വികസിപ്പിക്കാനുളള ചില മാർഗ്ഗങ്ങളുണ്ട്. അതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
1.സീഗേറ്റ്, വെസ്‌റ്റേണ്‍ ഡിജിറ്റല്‍ എന്നിവ വൈ-ഫൈ മുഖേനെ ഐഒഎസ് ഡിവൈസുകളുമായി ബന്ധിപ്പിക്കാവുന്ന വയര്‍ലെസ് ഹാര്‍ഡ്‌ഡ്രൈവുകള്‍ നിര്‍മ്മിക്കുന്നുണ്ട്.
2.2ടിബി മെമ്മറി വരെയുളള ഹാര്‍ഡ് ഡ്രൈവുകളാണ് ഇവര്‍ നിലവില്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
3.ഇത്തരത്തില്‍ നിങ്ങള്‍ക്ക് പരിമിതമായി മാത്രമാണ് മെമ്മറി വികസിപ്പിക്കാന്‍ സാധിക്കുക.
4.തമ്പ് ഡ്രൈവുകള്‍ തമ്പ് ഡ്രൈവുകള്‍ ബന്ധിപ്പിച്ച് ഐഫോണ്‍ കൊണ്ടു നടക്കുന്നത് ബുദ്ധിമുട്ടാണെന്നതും ഇതിന്റെ പോരായ്മയാണ്.
5.മിക്ക ഫോണുകള്‍ക്കും ഇന്‍ ബില്‍റ്റ് മെമ്മറി കുറവായതിനാല്‍ കൂടുതല്‍ പ്രോഗ്രാമ്മുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യും തോറും മോബൈലിന്റെ സ്പീഡ് കുറയുന്നതായി അനുഭവപ്പെടാറുണ്ട്, ആപ്ലിക്കേഷനുകള്‍ സാധാരണയായി ഫോണ്‍ മെമ്മറിയില്‍ ഇന്‍സ്റ്റാള്‍ ആകുന്നതാണതിനു കാരണം, ഇന്‍സ്റ്റാള്‍ ആയ പ്രോഗ്രാമ്മുകള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റാൻ സാധിച്ചാൽ ഈ പ്രശ്നം നമുക്ക് വളരെ എളുപ്പത്തില്‍ തരണം ചെയ്യാവുന്നതാണ്. അതിന് ആദ്യം സെറ്റിങ്ങ്സില്‍ നിന്നും ആപ്ലിക്കേഷന്‍സ് എടുക്കുക.
6.ഇനി അതില്‍ നിന്നും മാനേജ് ആപ്ലിക്കേഷന്‍സ് എടുത്ത് മെമ്മറി കാര്‍ഡിലേക്ക് മാറ്റേണ്ട ആപ്ലിക്കേഷന്‍സ് എടുക്കുക.
7.ഓരോ ആപ്ലിക്കേഷന്‍ എടുക്കുംബോളും അത് എതു മെമ്മറിയിൽ ആണോ ഇന്‍സ്റ്റാള്‍ ആയിരിക്കുന്നത് അതിന്റെ ഓപ്പോസിറ്റ് മെമ്മറിയിലേക്ക് മാറ്റാനുള്ള ബട്ടന്‍ ലഭിക്കും.
8.ആ ബട്ടന്‍ അമര്‍ത്തി ആ ആപ്ലിക്കേഷന്‍ മെമ്മറി കാര്‍ഡിലേക്കോ തിരിച്ചോ മാറ്റാന്‍ പറ്റും.
Leave a Reply