Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജോലി സ്ഥലം എന്ന് പറയുമ്പോള്‍ തന്നെ വളരെ ഗൗരവമായി ഇരുന്ന് ജോലിചെയ്യുന്നവരുടെ ചിത്രമായിരിക്കും മനസിലേക്ക് വരിക. മസില്‍ പിടിച്ചുള്ള ഇരുത്തവും ഒരക്ഷരം മിണ്ടാതെയുള്ള ജോലിയെടുക്കലുമൊക്കെ പതിവാണല്ലോ.
എന്നാല്‍ ബ്രിട്ടണിലെ മണി ഡോട്ട് കോ യുകെ എന്ന സ്ഥപനത്തില്‍ ജോലിയെടുക്കുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് പോലും അറിയാന്‍ വഴിയില്ല. കാരണം ഇവിടുത്തെ ജീവനക്കാര്‍ക്ക് അപ്പപ്പോള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.

മണി ഡോട്ട് കോ യുകെയുടെ സ്ഥാപകനായ ക്രിസ് മോര്‍ലിങ്ങാണ് ഇക്കാര്യത്തില്‍ മാതൃക. തന്‍,ഫെ ജീവനക്കാരെ ഒരിക്കലും ഇദ്ദേഹം വഴക്ക് പറഞ്ഞിട്ടില്ല. ക്രിസ് തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു.
ജോലിക്കിടയില്‍ തന്നെ ഇഷ്ടമുള്ളത് ചെയ്യാനും പുറത്തു പോകാനുമൊക്കെ ഇവിടത്തെ ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇതു മാത്രമല്ല ഇനിയുമുണ്ട്, ക്രിസ് ജീവനക്കാര്‍ക്കായി കരുതി വച്ചിരിക്കുന്ന കിടിലന്‍ ഓഫറുകള്‍.
എല്ലാവര്‍ഷവും വിദേശത്ത് ടൂര്‍ പോകാന്‍ ആവശ്യമായത്ര അവധി ക്രിസ് നല്‍കുന്നു. അതും ശമ്പളം ഉള്‍പ്പെടെ. ഇനിയിപ്പോള്‍ ജോലി ചെയ്ത് മടുത്ത്, അല്‍പം ബിയറോ വൈനോ കുടിക്കണമെന്നു തോന്നിയാല്‍ അതും ആകാം. ഇടയ്‌ക്കൊന്നു സിനിമ കാണണം എന്നു വച്ചാലോ, ജോലി മതിയാക്കി സിസ്റ്റം ഓഫ് ചെയ്തു നേരെ തിയേറ്ററിലേക്ക് പോകാം. ഇതിനെല്ലാം ക്രിസിന്റെ ഓഫീസില്‍ തന്നെ സൗകര്യമുണ്ട്.
ഇവരുടെ ഓഫീസിനുമുണ്ട് വമ്പന്‍ പ്രത്യേകതകള്‍. 1867-ല്‍ പണിത ഒരു കൊട്ടാരത്തിലാണ് മോര്‍ലിങ്ങിന്റെ ഗ്ലൂസ്റ്ററിലെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഉള്‍വശം കണ്ടാല്‍ ഓഫീസ് തന്നെയാണോ എന്ന് സംശയിക്കും വിധമാണ് ഇവിടത്തെ കാര്യങ്ങള്‍.
ഇക്കാരണങ്ങളാല്‍ തന്നെ ക്രിസിനോട് ജീവനക്കാര്‍ക്ക് വലിയ ബഹുമാനവും സ്‌നേഹവുമാണ്. ഇതിന്റെ ഫലമായി ഓഫീസില്‍ കൃത്യമായി ജോലികള്‍ നടക്കുകയും ചെയ്യുന്നു. ക്രിസ് നല്‍കുന്ന ഈ അമിത സ്വാതന്ത്ര്യത്തെ ആരും ചൂഷണം ചെയ്യുന്നില്ല.
സിനിമയ്ക്കും ജിമ്മില്‍ പോകാനും ഒക്കെയായി ഓരോ ജീവനക്കാരനും ശമ്പളത്തിന്റെ 40 ശതമാനമാണ് ക്രിസ് അധികമായി നല്‍കുന്നത്. കൂടാതെ എല്ലാ സെപ്തംബറിലും തന്റെ 50 ജീവനക്കാരുമായി ക്രിസിന് ഒരു വിനോദയാത്ര പതിവാണ്.

ഈ യാത്രയുടെ പൂര്‍ണമായ ചെലവ് വഹിക്കുന്നതും ഇദ്ദേഹം തന്നെയാണ്. മാത്രമല്ല, ഇത്തരത്തില്‍ തന്റെ ഒപ്പം യാത്രക്ക് വരുന്ന ജീവനക്കാര്‍ക്ക് ന്യുയോര്‍ക്കിലും കോപ്പന്‍ഹേഗനിലും ഫ്‌ളോറിഡയിലും നല്ല കിടിലന്‍ താമസ സൗകര്യങ്ങളാണ് ക്രിസ് ഒരുക്കുന്നത്.
തന്റെ ഭാര്യയാണ് ഇത്തരത്തില്‍ വ്യത്യസ്തമായി ബിസിനസ് നടത്താന്‍ തന്നെ പഠിപ്പിച്ചതെന്നാണ് ക്രിസിന്റെ പക്ഷം. 2.3 കോടി പൗണ്ടിലേറെ അറ്റാദായമുള്ള കമ്പനിയുടെ വാര്‍ഷിക ലാഭ 80 ലക്ഷം പൗണ്ടോളമാണ് എന്നത് കേള്‍ക്കുമ്പോള്‍ മനസിലാകും തൊഴിലാളികളോടുള്ള ഈ വ്യത്യസ്ത സമീപനം എത്ര മാത്രം ഗുണം ചെയ്തിട്ടുണ്ടെന്ന്.
Leave a Reply