Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 9:57 am

Menu

Published on February 23, 2017 at 4:24 pm

ദിവസവുമുള്ള കുളി ആരോഗ്യത്തിന് ഹാനികരമോ…?

is-showering-every-day-bad-for-you

എല്ലാ ദിവസവും കുളിച്ചാൽ ആരോഗ്യത്തോടെ ഇരിക്കാമെന്ന ഒരു ധാരണയുണ്ടെങ്കിൽ അത് മാറ്റിക്കോളൂ. അത് വെറും തെറ്റിധാരണ മാത്രമാണ്. ഒരു അന്താരാഷ്‌ട്ര മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ദിവസേനയുള്ള കുളി ശരീരത്തിൻറെ പ്രതിരോധ ശേഷി, ഹൃദയം, ദഹന സംവിധാനം എന്നിവയെയെല്ലാം തകരാറിലാക്കുമെന്ന് പഠനം പറയുന്നു. മനുഷ്യ ശരീരത്തിലെ മൈക്രോബയോമിനെ അമിതമായ ശുചിത്വം ഇല്ലാതാക്കുമെന്നതാണ് ഇതിനു കാരണം.

ps-micro

സാധാരണയായി ശരീരത്തിൽ കണ്ടുവരുന്ന വൈറസുകളുടെയും ബാക്ടീരിയകളുടെയും മൈക്രോബ്സുകളുടെയും ശേഖരമാണ് മൈക്രോബയോമുകൾ. ഇവ ശരീരത്തിന് ആവശ്യമായ ഘടകങ്ങളാണ്. ആമസോണിൽ യനോമാമി ഗ്രാമവാസികളിലായിരുന്നു ഗവേഷണം നടത്തിയത്. എല്ലാ ദിവസവും കുളിക്കാതിരിക്കുമ്പോൾ ചെറിയ ദുർഗന്ധം ഉണ്ടാകുമെങ്കിലും കുളിക്കുന്നത് ഗുണത്തേക്കാളുപരി ദോഷം മാത്രമാണ് ഉണ്ടാവുക. ദേഹം തേച്ചുരയ്ക്കുന്നത് ശരീരത്തിലെ മൈക്രോബയോമുകളെ സാരമായി തന്നെ ബാധിക്കും. നല്ല ആരോഗ്യത്തിന് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ കുളിക്കാൻ പാടുള്ളു.

shower

ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ അണുക്കളെ പുറന്തള്ളാനാണ് സോപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നത്. ബാത്തിംഗ് സോപ്പുകളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് സോഡിയം സിലിക്കേറ്റ്, ചില ആന്റിസെപ്റ്റിക്കുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയാണ്. ഇവ ശരീരത്തിലെ കീടാണുക്കളെ ഇല്ലാതാക്കുന്നു. എന്നാൽ ശരീരത്തിലെ എല്ലാ അണുക്കളും കീടാണുക്കള്‍ അല്ല എന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാവണം. ചര്‍മത്തിന്റെ സ്വാഭാവികമൃദുത്വത്തിന്നും തിളക്കത്തിനും ഈ സൂക്ഷ്മജീവികള്‍ അത്യാവശ്യമാണ്. സോപ്പ് നേരിട്ട് ചര്‍മ്മത്തില്‍ ഉരച്ചുകഴുകുമ്പോള്‍ നമ്മള്‍ ഇത്തരത്തിലുള്ള സൂക്ഷ്മജീവികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് ചർമ്മത്തിൻറെ ഘടനയിൽ വലിയ മാറ്റമാണ് ഉണ്ടാക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News