Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് ഫേസ്‌ബുക്ക്.സന്ദേശങ്ങളും ഫേട്ടോകളും ഫയൽസുമെല്ലാം എളുപ്പം മറ്റുള്ളവരുമായി പങ്കിടാമെന്ന പ്രത്യേകത തന്നെയാണ് ഫേസ്‌ബുക്കിലെ ഇത്രയധികം ജനപ്രീതി നേടികൊടുക്കുന്നത്.’നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു’ എന്ന സന്ദേശം നിങ്ങള്‍ക്കു ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? ആ അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കാറാണ് ഏവരും ചെയ്യുന്നത്.എന്നാല്‍ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഈ പറയുന്ന കാര്യങ്ങള്‍ ചെയ്യുക…
നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു എന്ന് അറിഞ്ഞാല്‍ ഉടന്‍ തന്നെ ഫേസ്ബുക്ക് അക്കൗണ്ടിലെ പാസ്‌വേഡ് മാറ്റുക.

അതിനായി Home> Account Settings> General> click password OPtion> Current Password> confirm> re enter> new എന്ന ചെയ്യുക.

ഒരു പക്ഷേ നിങ്ങള്‍ പാസ്‌വേഡ് മാറ്റി എങ്കില്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. ലോഗില്‍ ചെയ്യണമെങ്കില്‍ പാസ്‌വേഡ് റീസെറ്റ് ചെയ്യേണ്ടതാണ്. റീസെറ്റ് ഓപ്ഷന്‍ ഹോംപേജില്‍ കാണാവുന്നതാണ്, അതില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയില്‍ ഫേസ്ബുക്ക് ഒരു ലിങ്ക് അയയ്ക്കുന്നതാണ്. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പുതിയ പാസ്‌വേഡ് വീണ്ടെടുക്കേണ്ടതാണ്.

ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ട് എന്ന് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഫേസ്ബുക്കിലേയ്ക്കു വരുന്ന ലിങ്കുകള്‍ നില്‍ക്കുന്നതായിരിക്കും.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ സംശയാസ്പദമായ അക്കൗണ്ടുകള്‍ കണ്ടെന്നു വരാം. അത് നീക്കം ചെയ്യാനായി Home> Account> Settings> Apss എന്നു ചെയ്തതിനു ശേഷം നീക്കം ചെയ്യേണ്ട ആപ്ലിക്കേഷനില്‍ ക്ലിക്ക് ചെയ്യുക.
Leave a Reply