Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 9:11 pm

Menu

Published on February 2, 2016 at 4:02 pm

28 വര്‍ഷത്തിന് ശേഷം ഒരു കുഞ്ഞു പിറന്ന സന്തോഷത്തില്‍ ഒസ്റ്റാന പട്ടണം…!!

italian-town-of-ostana-hails-first-baby-in-28-years

ഇറ്റലിയിലെ ഓസ്റ്റാനയിൽ കഴിഞ്ഞ ദിവസമാണ് പാബ്ലോ പിറന്നത്.വൻ ആവേശത്തോടെയാണ് പാബ്ലോയെ നാട്ടുകാർ വരവേറ്റത്.എല്ലാവർക്കും കുഞ്ഞിനെ എടുക്കണം,കൊഞ്ചിക്കണം,കളിപ്പാട്ടങ്ങൾ വാങ്ങികൊടുക്കണം….മൊത്തത്തിൽ പറഞ്ഞാൽ ഒരു ആഘോഷത്തിന്റെ ലഹരിയിലാണ് ഇവുടത്ത ആളുകൾ .ഒരു പട്ടണം മുഴുവൻ ഇങ്ങനെ ആഘോഷിക്കാൻ എന്ത് പ്രത്യേകതയാണ് ഈ കുഞ്ഞിന് ഉണ്ടാവുകയെന്ന് ചിന്തിക്കുന്നുണ്ടാകും.അതെ,കാരണമുണ്ട് …28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമല്ലേ ഓസ്റ്റാനക്കാര്‍ ഒരു കുഞ്ഞിക്കാലു കാണുന്നത്!സ്പാനിഷുകാരൻ ഴോസെ വലേലഗോയുടെയും ഇറ്റലിക്കാരി സിൽവിയ റൊവേറിന്റെയും പുന്നാരമകനായി കഴിഞ്ഞയാഴ്ച പിറന്നുവീണ ഇപ്പോള്‍ ഓസ്റ്റാനയുടെ അഭിമാനം. കുഞ്ഞിന്റെ പേരു രജിസ്റ്റര്‍ ചെയ്യാനായി സില്‍വിയ കാത്തുനില്‍ക്കുന്ന ചിത്രം അവര്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത് പട്ടണം ഒന്നാകെ ആ ജനനം ആഘോഷിക്കുകയാണ്.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അസാധാരണ നിലയിലേക്കു ജനസംഖ്യ താഴ്ന്ന ഒസ്റ്റാനോ പട്ടണത്തിന് പാബ്‌ളോയുടം ജനനം പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയിരിക്കുകയാണ്.

100 വര്‍ഷത്തിനു മുമ്പ് ആയിരം പേരുണ്ടായിരുന്നു ഇവിടെ. ആ സംഖ്യയാണ് 85-ല്‍ എത്തി നില്‍ക്കുന്നത്. 1980-ലാണ് ഏറ്റവും മോശസ്ഥിതിയിലെത്തിയത്. അവിടത്തെ സ്ഥിരതാമസക്കാരുടെ എണ്ണം 5 ആയിരുന്നു അന്ന്. ഇപ്പോള്‍ അത്തരക്കാരുടെ എണ്ണം 41-ലേക്ക് എത്തിയിട്ടുണ്ട്.1946-നും 55-നും ഇടയ്ക്കുള്ള കാലത്ത് അവിടെ 70 കുഞ്ഞുങ്ങളാണ് ജനിച്ചത്. 1956-നും 1965-നും ഇടയില്‍ 24 കുട്ടികളേ ജനിച്ചുള്ളൂ. ജനസംഖ്യാ നിലവാരം തീര്‍ത്തും താഴോട്ടു പോയത് 1976 മുതല്‍ 1987 വരെയുള്ള കാലത്താണ്. 17 കുഞ്ഞുങ്ങള്‍ മാത്രമാണ് ആ കാലത്ത് അവിടെ ജനിച്ചത്. 1987-നു ശേഷം അവിടെ ജനനങ്ങളേ ഉണ്ടായിട്ടില്ല.ചെറുപ്പക്കാര്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ജോലികള്‍ക്കും ജീവിത സാഹചര്യങ്ങള്‍ക്കുമായി ഒസ്റ്റാന പട്ടണം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പോകുന്നതാണ് പട്ടണം ജനശൂന്യമാകുന്നതിന് ഇടയാക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News